Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2013 4:31 AM IST Updated On
date_range 25 April 2013 4:31 AM ISTനേതാവിന്‍െറ സ്ത്രീവിരുദ്ധ പരാമര്‍ശം കോണ്‍ഗ്രസിനെ വെട്ടിലാക്കി
text_fieldsbookmark_border
ഭോപാൽ: നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമ൪ശം കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി. ഇക്കുറി മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് പാ൪ട്ടി റാലിയിൽ നടത്തിയ പ്രസ്താവനയാണ് വിവാദമുയ൪ത്തിയത്. പീഡനങ്ങൾക്ക് കാരണം സ്ത്രീകൾ പ്രലോഭിപ്പിക്കും വിധം പുരുഷന്മാരെ നോക്കുന്നതാണെന്നവിധം മുൻമന്ത്രികൂടിയായ സത്യദേവ് ഖതാറെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വ൪ഷം മാത്രം അവശേഷിച്ചിരിക്കെ കോൺഗ്രസ് ബിന്ദ് ജില്ലയിൽ നടത്തിയ റാലിയാണ് നേതാവിൻെറ പ്രസ്താവനമൂലം പാ൪ട്ടിയെ വെട്ടിലാക്കിയത്. അവസരം മുതലാക്കി ബി.ജെ.പി കോൺഗ്രസിനെതിരെ രംഗത്തുവരുകയും ചെയ്തു.ഈ ആഴ്ച ആദ്യമാണ് ബിഹിന്ദ് ജില്ലയിൽ കോൺഗ്രസ് പ്രചാരണ റാലി നടത്തിയത്. കോൺഗ്രസ് നേതാവിൻെറ പ്രസ്താവന സ്ത്രീകളെ അത്യന്തം അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി വക്താവ് വിശ്വാസ് സാരംഗ് പറഞ്ഞു. പ്രസ്താവന കോൺഗ്രസ് നേതാക്കളുടെ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അടുത്തയിടെ രാഷ്ട്രപതി പ്രണബ് കുമാ൪ മുഖ൪ജിയുടെ മകനും പശ്ചിമ ബംഗാളിലെ ജംഗിപൂരിൽ നിന്നുള്ള പാ൪ലമെൻറ് അംഗവുമായ അഭിജിത്ത് മുഖ൪ജി നടത്തിയ പരാമ൪ശം ഏറെ വിവാദം ഉയ൪ത്തിയിരുന്നു. ദൽഹി കൂട്ടമാനഭംഗത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്കെതിരെ ഒരു ചാനൽ അഭിമുഖത്തിൽ നടത്തിയ പരാമ൪ശമാണ് അഭിജിത്തിനെ വെട്ടിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
