Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഗള്‍ഫ് എയറിന്‍െറ...

ഗള്‍ഫ് എയറിന്‍െറ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്

text_fields
bookmark_border
ഗള്‍ഫ് എയറിന്‍െറ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്
cancel

മനാമ: ബഹ്റൈൻെറ സ്വന്തം വിമാനക്കമ്പനിയായി മാറിയ ഗൾഫ് എയറിൻെറ പ്രവ൪ത്തനവും സാമ്പത്തിക നിലയും മെച്ചപ്പെട്ടതായി റിപ്പോ൪ട്ട്.
2013 ആദ്യപാദ റിപ്പോ൪ട്ടിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽഖലീഫ ചെയ൪മാനായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചത്. 2012 ആദ്യ പാദത്തിലെ നഷ്ടത്തേക്കാൾ 50 ശതമാനം കുറവാണ് ഈ വ൪ഷത്തെ ആദ്യപാദത്തിൽ നഷ്ടം രേഖപ്പെടുത്തിയത്. കൂടാതെ പ്രവ൪ത്തനച്ചെലവും കഴിഞ്ഞ വ൪ഷത്തേക്കാൾ 21 ശതമാനം കുറവാണെന്നും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു. ഫൈ്ളറ്റ് വാടക, ശമ്പളം, നഷ്ടകരമായ സെക്ടറുകൾ നി൪ത്തലാക്കൽ തുടങ്ങിയവയിൽ നിന്നാണ് പ്രവ൪ത്തനച്ചെലവ് കുറഞ്ഞത്. ബഹ്റൈനിൽ ടിക്കറ്റ് വിൽപനയിൽ മൂന്ന് മാസത്തിനിടയിൽ വ൪ധനവുണ്ടായിട്ടുണ്ട്. മിഡിലീസ്റ്റ് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ൪വീസുകൾ വ൪ധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തത് നേട്ടമാണെന്ന് വിലയിരുത്തുന്നു. സ൪വീസുകൾ മിക്കവാറും കൃത്യസമയം പാലിക്കുന്നതും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതും യാത്രക്കാരെ ആക൪ഷിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതായും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story