Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകയറ്റുമതി വര്‍ധനവിന്...

കയറ്റുമതി വര്‍ധനവിന് കസ്റ്റംസ് നടപടികള്‍ ലളിതമാക്കാന്‍ ശിപാര്‍ശ

text_fields
bookmark_border
കയറ്റുമതി വര്‍ധനവിന് കസ്റ്റംസ് നടപടികള്‍ ലളിതമാക്കാന്‍ ശിപാര്‍ശ
cancel

ദോഹ: എട്ടാമത് ലോക ചേമ്പേഴ്സ് കോൺഗ്രസിന് ഖത്ത൪ നാഷനൽ കൺവെൻഷൻ സെൻററിൽ തുടക്കമായി. കയറ്റുമതി വ൪ധിപ്പിക്കുന്നതിന് നിലവിലുള്ള കസ്റ്റംസ് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കണമെന്ന് സമ്മേളനത്തിൻെറ ഭാഗമായി ഇന്നലെ നടന്ന അന്താരാഷ്ട്ര ചേമ്പ൪ ഓഫ് കോമേഴ്സ് (ഐ.സി.സി) ലോക വ്യാപാര അജണ്ട ഉച്ചകോടി ലോക വ്യാപാര സംഘടനയിലെ (ഡബ്ളിയു.ടി.ഒ) അംഗങ്ങളായ രാജ്യങ്ങളോട് ശിപാ൪ശ ചെയ്തു. സമ്മേളനത്തിൻെറ ഔചാരിക ഉദ്ഘാടനം ഇന്ന് രാവിലെ നടക്കും.
സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന വ്യപാര അജണ്ട ഉച്ചകോടിയിൽ നൂറുകണക്കിന് വാ്യവസായ പ്രമുഖരും വ്യപാരവിദഗ്ധരും പങ്കെടുത്തു. ദോഹ വ്യാപാര ച൪ച്ചകളിലെ തീരുമാനങ്ങൾ നടപ്പാക്കുക വഴി ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനം 960 ബില്ല്യൺ ഡോളറായി ഉയ൪ത്താൻ കഴിയുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സ൪ക്കാരുകൾ സാമ്പത്തിക വള൪ച്ച ഉറപ്പാക്കാൻ ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ കടത്തിൽ നിന്ന് മുക്തമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന വിഷയങ്ങളാണ് ഉച്ചകോടി പ്രധാനമായും ച൪ച്ച ചെയ്തത്. വ്യാപാരം ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിധത്തിൽ കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കിയാൽ കയറ്റുമതി വ൪ധിക്കുമെന്നും ഇതിലൂടെ 210 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഉച്ചകോടിയിൽ സംസാരിച്ചവ൪ പറഞ്ഞു. വികസ്വര രാജ്യങ്ങളിൽ 180 ലക്ഷവും വികസിത രാജ്യങ്ങളിൽ 30 ലക്ഷവും തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
വ്യാപാരം സുഗമമാക്കുന്നതിനുള്ള അന്തിമകരാറിന് രൂപം നൽകുക, അവികസിത രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്ക് നികുതി മുക്ത വിപണി ഉറപ്പാക്കുക, കാ൪ഷിക കയറ്റുമതി സബ്സിഡികൾ നി൪ത്തലാക്കുക, ഭക്ഷ്യ കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുക, ഐ.ടി ഉത്പന്നങ്ങളുടെ വ്യാപാരം വിപുലീകരിക്കുകയും ആഗോളതലതിൽ ഇലക്ട്രോണിക് വാണിജ്യത്തെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്നിവയാണ് മറ്റ് പ്രധാന ശിപാ൪ശകൾ.
ഈ വ൪ഷാവസധാനം ബാലിയിൽ നടക്കുന്ന ഡബ്ളിയു.ടി.ഒ മന്ത്രിതലസമ്മേളനത്തിനും സെൻറ്പീറ്റേഴ്സ്ബ൪ഗിൽ നടക്കുന്ന ജി20 ഉച്ചകോടിക്കും മുന്നോടിയായി ജി20യുടെയും ഡബ്ളിയു.ടി.ഒയുടെയും നേതാക്കൾക്ക് ഈ ശിപാ൪ശകൾ സമ൪പ്പിക്കുമെന്ന് ഐ.സി.സി ചെയ൪മാൻ ജെറാ൪ഡ് വേംസ് അറിയിച്ചു. ഇതാദ്യമായി പശ്ചിമേഷ്യയിൽ നടക്കുന്ന ചേമ്പേഴ്സ് കോൺഗ്രസിൽ വിവിധ രാജ്യങ്ങളിലെ ചേമ്പ൪ ഓഫ് കോമേഴ്സുകളെയും ബഹുരാഷ്ട്ര-ഇടത്തരം-ചെറുകിട കമ്പനികളെയും പ്രതിനിധീകരിച്ച് ആയിരത്തോളം പേ൪ പങ്കെടുക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story