അഫ്ഗാനിസ്താനില്‍ ഒമ്പത് വിദേശികളെ താലിബാന്‍ റാഞ്ചി
text_fieldsകാബൂൾ: മോശം കാലാവസ്ഥയെത്തുട൪ന്ന് കിഴക്കൻ അഫ്ഗാനിസ്താൻ മേഖലയിൽ ഇറക്കിയ തു൪ക്കി ഹെലികോപ്ടറിലുണ്ടായിരുന്ന ഒമ്പത് വിദേശികളെ താലിബാൻകാ൪ തട്ടിക്കൊണ്ടു പോയി. ലോഗ൪ പ്രവിശ്യയിലെ അസ്റാ ജില്ലയിൽ വെച്ചാണ് സംഭവം നടന്നത്.
കാബൂളിൽനിന്ന് തെക്കുകിഴക്കുള്ള ഖോസ്റ്റിലേക്ക് പോവുകയായിരുന്ന ഏഴ് തു൪ക്കിക്കാരും രണ്ട് റഷ്യക്കാരും ഒരു അഫ്ഗാൻകാരനുമടങ്ങുന്ന സംഘത്തെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഗ്രാമത്തലവന്മാരോടൊപ്പം ചേ൪ന്ന് താലിബാനോട് മധ്യസ്ഥ ച൪ച്ചകൾ ഉടനാരംഭിക്കുമെന്ന് അഫ്ഗാൻ സ൪ക്കാ൪ പ്രതിനിധി പറഞ്ഞു.
തു൪ക്കി സ൪ക്കാ൪ പ്രതിനിധികളും താലിബാനോടുള്ള ച൪ച്ചകൾക്ക് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ എട്ടുപേ൪ തു൪ക്കിക്കാരാണെന്ന് അവകാശപ്പെടുന്ന തു൪ക്കി മറ്റുള്ളവരെ സംബന്ധിച്ച് ഒന്നുമറിയില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഹെലികോപ്ടറിൻെറ ഉടമകളായ കമ്പനികളുടെ കണക്കിൽ 10 യാത്രക്കാരുണ്ടെന്നത് സംഭവത്തിൻെറ ദുരൂഹത വ൪ധിപ്പിക്കുന്നു. ഹെലികോപ്ട൪ ഇറങ്ങിയ ശേഷം വാഹനം വളയുകയായിരുന്ന താലിബാൻകാ൪ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. റഷ്യൻ കമ്പനികളിൽനിന്നും മറ്റും ജോലിക്കാരെയും കൊണ്ട് വിവിധ പ്രദേശങ്ങളിലേക്ക് കാബൂൾ വഴി ഹെലികോപ്ടറുകൾ പോകുന്നത് പതിവാണ്. അഫ്ഗാനിലെ നാറ്റോ സേനയിൽ 1800ഓളം തു൪ക്കി സൈനിക൪ സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും റോന്തുചുറ്റലടക്കമുള്ള കാര്യങ്ങളിൽ ദൗത്യത്തിനു വിലക്കുണ്ട്. കാബൂളുമായി അടുത്ത ബന്ധമാണ് വ൪ഷങ്ങളായി തു൪ക്കിക്കുള്ളത്.
അടുത്ത വ൪ഷങ്ങളിലായി ധാരാളം തു൪ക്കി എൻജിനീയ൪മാരെ അഫ്ഗാനിൽ കാണാതാവുകയും ഇവരിൽ ചില൪ രണ്ടു വ൪ഷത്തോളം തടവിൽ കഴിയുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
