‘സില്‍ക്കി’നെ രക്ഷപ്പെടുത്താന്‍ സമിതി
text_fieldsബേപ്പൂ൪: ഊ൪ധശ്വാസം വലിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്) ബേപ്പൂ൪ യൂനിറ്റിനെ രക്ഷപ്പെടുത്താൻ ബേപ്പൂ൪ സിൽക്ക് സംരക്ഷണ സമിതി രൂപവത്കരിച്ചു. തൊഴിലാളികളും ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളുമടങ്ങിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. കാൽനൂറ്റാണ്ട് മുമ്പ് സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നൽകി വന്ന സ്ഥാപനമാണ് ഇപ്പോൾ മരണാസന്നമായിരിക്കുന്നത്. നൂറിലേറെ പേ൪ക്ക് നേരിട്ടും ആയിരത്തിലേറെ നാട്ടുകാ൪ക്ക് പരോക്ഷമായും തൊഴിൽ നൽകിയിരുന്നതായിരുന്നു ബേപ്പൂരിലെ സിൽക്ക് കപ്പൽ പൊളിശാല. അധികൃതരുടെ അവഗണനക്കൊപ്പം ഒട്ടേറെ പ്രതികൂല ഘടകങ്ങൾ വന്നതോടെ സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനം ദുരിതത്തിലായി. രണ്ട് ഓഫിസ൪മാരും 14 തൊഴിലാളികളുമാണ് ഇപ്പോൾ ബേപ്പൂ൪ സിൽക്കിലുള്ളത്. ഏറെക്കാലം പണിയില്ലാതിരുന്ന സ്ഥാപനത്തിൽ ഇടക്കാലത്ത് ചെറിയ പണികളെത്തിത്തുടങ്ങി.
കപ്പൽ പൊളിക്കാൻ തുടങ്ങിയ സ്ഥാപനത്തിൽ ചെറുകിട -ഇടത്തരം ബോട്ടുകളുണ്ടാക്കാൻ കരാറുകൾ ലഭിച്ചു. തൂക്കുപാലം, നടപ്പാലം പോലുള്ള ജോലികളും സിൽക്കിൽ വിജയകരമായി ചെയ്യാൻ കഴിഞ്ഞു. ഇപ്പോൾ വയനാട്ടിലെ എടക്കൽ ഗുഹയോടനുബന്ധിച്ച് 70 ലക്ഷത്തിൻെറ നവീകരണ പ്രവൃത്തികൾ, തിരൂ൪ മുനിസിപ്പാലിറ്റിക്കായി തൂക്കുപാലം, വയനാട്ടിൽ തന്നെ രണ്ട് കോടിയുടെ സിവിൽ പ്രവൃത്തികൾ എന്നിവയും സിൽക്ക് ചെയ്യുന്നുണ്ട്. എക്സൈസ് വിഭാഗത്തിൻെറ പരിശോധനാ ബോട്ട്, കോഴിക്കോട് നഗരസഭയുടെ സീവേജ് സക്കിങ് മെഷീൻ എന്നിവയും ചെയ്തു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂ൪, ഒറ്റപ്പാലം, കണ്ണൂ൪ തുടങ്ങിയ സ്ഥലങ്ങളിൽ സിൽക്കിൻെറ മറ്റു ചില യൂനിറ്റുകൾ പ്രവ൪ത്തിക്കുന്നുണ്ട്. എങ്കിലും ഏറ്റവും സാധ്യതയുള്ള ബേപ്പൂരിനോട് അധികൃത൪ അവഗണന തുടരുന്നതിനാലാണ് നാശം തടയാൻ സംരക്ഷണ സമിതിക്ക് രൂപം നൽകിരിക്കുന്നയത്.
ചെറുകിട കപ്പൽ-ബോട്ട് നി൪മാണം, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, കപ്പൽ പൊളി, സീവേജ് സക്കിങ് മെഷീനുകൾ, ജങ്കാറുകൾ തുടങ്ങി പല വ്യവസായങ്ങൾക്കും അനുയോജ്യമാണ് ബേപ്പൂരിലെ സിൽക്ക്. വിവിധ വകുപ്പുകൾക്ക് ആവശ്യമുള്ള ഒട്ടേറെ സാധനങ്ങൾ നി൪മിച്ചുനൽകാനും സിൽക്കിന് കഴിയും. ഇവകളിൽ ഇടപെടാനാണ് സംരക്ഷണ സമിതി. രൂപവത്കരണ യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി. ശിവദാസൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, എളമരം കരീം എം.എൽ.എ, കെ.സി. രാമചന്ദ്രൻ എന്നിവ൪ മുഖ്യ രക്ഷാധികാരികളായിരിക്കും. മറ്റു ഭാരവാഹികളും അവരുടെ കക്ഷി ബന്ധവും.
എം.ഐ. മുഹമ്മദ് ഹാജി (ചെയ൪മാൻ-മുസ്ലിംലീഗ്), കെ. രാജീവ് (സി.പി.എം), വി. ബാലകൃഷ്ണൻ (കോൺ), കെ. വിശ്വനാഥൻ (എൻ.സി.പി), വൈസ് ചെയ൪മാന്മാ൪: കെ.വി. ശിവദാസൻ (സി.ഐ.ടി.യു ജന. കൺവീന൪),അബ്ദുൽ ജബ്ബാ൪ (മുസ്ലിംലീഗ്), എൻ. സതീശൻ (ബി.ജെ.പി) വി. ആലി (സി.പി.ഐ), കൺവീന൪മാ൪: ടി.കെ. അബ്ദുൽ ഗഫൂ൪ (കോൺ).ട്രഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
