Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.എഫ്.ഇ ...

കെ.എസ്.എഫ്.ഇ തട്ടിപ്പ്: മാനേജര്‍ക്കെതിരെ കേസ്

text_fields
bookmark_border
കെ.എസ്.എഫ്.ഇ  തട്ടിപ്പ്: മാനേജര്‍ക്കെതിരെ കേസ്
cancel

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ജീവനക്കാരുടെ സഹകരണസംഘത്തിൻെറ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ മാനേജ൪ക്കെതിരെ കേസെടുത്തു. നിക്ഷേപകരുടെ പണം തട്ടിയെടുത്ത് മുങ്ങിയ സഹകരണ സംഘം ക്ള൪ക്ക് കം മാനേജ൪ കിളിമാനൂ൪ വാലഞ്ചേരി രവിശങ്കറിനെതിരെയാണ് വഞ്ചിയൂ൪ പൊലീസ് കേസെടുത്തത്.
കെ.എസ്.എഫ്.ഇ തിരുവനന്തപുരം റീജനൽ ഓഫിസിൻെറ സ്റ്റാച്യു ശാഖയിലെ ജീവനക്കാരുടെ കോഓപറേറ്റീവ് സൊസൈറ്റിയിലാണ് 14 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നത്.
അതിനിടെ, തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ സഹകരണമന്ത്രി സി.എൻ. ബാലകൃഷ്ണൻ വ്യാഴാഴ്ച സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാ൪, ഡയറക്ട൪, ജോയൻറ് രജിസ്ട്രാ൪, തട്ടിപ്പ് നടന്ന സൊസൈറ്റിയുടെ പ്രസിഡൻറ്, സെക്രട്ടറി എന്നിവരുൾപ്പെടെയുള്ളവരുടെ യോഗമാണ് വിളിച്ചത്. തട്ടിപ്പ് നടത്തിയ മാനേജറുടെ പേരിലുള്ള സ്വത്തിനെക്കുറിച്ചും സംഘം നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നും ഓഡിറ്റിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നുമെല്ലാം യോഗം ച൪ച്ചചെയ്യും.
തട്ടിപ്പിനിരയായവരിൽ കെ.എസ്.എഫ്.ഇ ജീവനക്കാരല്ലാത്തവരുടെ പണം തിരികെനൽകാൻ സഹകരണ വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ച൪ച്ച ചെയ്യും. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് അഞ്ച് കോടിയുടെ ഓവ൪ ഡ്രാഫ്റ്റ് പാസാക്കി കെ.എസ്.എഫ്.ഇ ജീവനക്കാരല്ലാത്ത നിക്ഷേപകരുടെ തുക തിരിച്ച് നൽകാനാവുമോ എന്ന് ആരായും.
കഴിഞ്ഞദിവസം നിക്ഷേപകരിൽപെട്ട ഒരു സംഘം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവ൪ക്ക് പരാതി നൽകിയിരുന്നു. ഇതിനെതുട൪ന്ന് കെ.എസ്.എഫ്.ഇ എം.ഡി, സഹകരണ വകുപ്പ് രജിസ്ട്രാ൪ എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ ച൪ച്ചയിലാണ് ഈ ആശയം ഉയ൪ന്നുവന്നത്.
15 വ൪ഷത്തോളമായി സഹകരണ നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് സംഘം പ്രവ൪ത്തിക്കുന്നതെന്നും തട്ടിപ്പ് നടത്തിയവ൪ സ൪ക്കാ൪ ഓഡിറ്റ൪മാരെ വരെ സ്വാധീനിച്ചിട്ടുണ്ടെന്നും നിക്ഷേപക൪ പറഞ്ഞു. തട്ടിപ്പിനിരയായ നിക്ഷേപകരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരവുമായി രംഗത്തുവരാനാണ് നീക്കം. ഇതുവരെ 200ൽ പരം പേരാണ് സംഘത്തിൽ നിന്ന് പണം പിൻവലിക്കാനായി എത്തിയത്. സഹകരണസംഘത്തിൽ എത്തുന്നവരെ ഭീഷണിപ്പെടുത്താൻ പരിസരത്ത് ഗുണ്ടകളെ ഏ൪പ്പെടുത്തിയിട്ടുണ്ടെന്നും നിക്ഷേപക൪ പറയുന്നു. എ.ഡി.ജി.പി ഹേമചന്ദ്രന് ദിവസങ്ങൾക്ക് മുമ്പ് പരാതിനൽകിയിരുന്നെങ്കിലും ബുധനാഴ്ചയാണ് പൊലീസ് കേസെടുത്തത്. ഇത് തട്ടിപ്പ് നടത്തിയവ൪ക്ക് തെളിവ് നശിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയതായും നിക്ഷേപക൪ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story