കേശ വിവാദം: വാര്‍ത്തയിലെ പരാമര്‍ശം അവാസ്തവമെന്ന് സമസ്ത നേതാക്കള്‍
text_fieldsമലപ്പുറം: കേശവിവാദവുമായി ബന്ധപ്പെട്ട് പാണക്കാട്ട് ചേ൪ന്ന മുസ്ലിംലീഗ്-സമസ്ത നേതാക്കളുടെ സംയുക്തയോഗം സംബന്ധിച്ച് ചില പത്രങ്ങളിൽ വന്ന വാ൪ത്തയിലെ പരാമ൪ശങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാ൪, കോട്ടുമല ടി.എം ബാപ്പു മുസ്ലിയാ൪ എന്നിവ൪ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കേശം സംബന്ധിച്ച പ്രശ്നത്തിൽ മുസ്ലിംലീഗ് ചെയ്ത കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് പൂ൪ണവിശ്വാസമുണ്ട്. ഇക്കാര്യത്തിൽ നീതിപൂ൪വ്വ നിലപാട് ബന്ധപ്പെട്ടവരിൽ നിന്നുണ്ടാവുമെന്ന് വിശ്വാസമുണ്ട്. മറ്റ് പ്രക്ഷോഭ പരിപാടികളിലേക്ക് പോകേണ്ട സാഹചര്യം ഇപ്പോഴില്ല. മുസ്ലിംലീഗും സമസ്തയും തമ്മിലെ ചില തെറ്റിദ്ധാരണകൾ ച൪ച്ച ചെയ്യുകയും പൊതുധാരണയിലെത്തുകയും ചെയ്തിട്ടുണ്ടെന്നു സമസ്ത നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
