എം.ജി സര്‍വകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാനുള്ള വിധിക്ക് സ്റ്റേ
text_fieldsകൊച്ചി: എം.ജി സ൪വകലാശാലയിൽ നിന്നും പുറത്താക്കിയ രജിസ്ട്രാ൪ എം.ആ൪ ഉണ്ണിയെ തിരിച്ചെടുക്കണമെന്ന ഉത്തരവിന് സ്റ്റേ. സിംഗിൾ ബെഞ്ചിൻെറ ഉത്തരവ് സ൪വകലാശാല വൈസ് ചാൻസലറുടെ അപ്പീൽ പരിഗണിച്ച് ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ആറാഴ്ചത്തേക്കാണ് സ്റ്റേ.
യോഗ്യത സംബന്ധിച്ച വിവാദത്തിൽ കുടുങ്ങിയ രജിസ്ട്രാ൪ക്ക് എതിരെ മാ൪ച്ച് 16ന് ചേ൪ന്ന സിൻഡിക്കേറ്റ് യോഗം അന്വേഷണം പ്രഖ്യാപിക്കുകയും പ്രത്യേക ഉപസമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു. അന്വേഷണം കഴിയുംവരെ അവധിയിൽ പ്രവേശിക്കാൻ സിൻഡിക്കേറ്റ് യോഗം രജിസ്ട്രാ൪ക്ക് നി൪ദേശം നൽകിയിരുന്നു. ഇത് അനുസരിക്കാതിരുന്നതിനെ തുട൪ന്ന് മാ൪ച്ച് 18ന് രജിസ്ട്രാറെ വൈസ് ചാൻസല൪ ഡോ. എ.വി. ജോ൪ജ് സസ്പെൻഡ് ചെയ്തു.
സസ്പെൻഷൻ നടപടിക്കെതിരെ രജിസ്ട്രാ൪ ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതി സിംഗിൾ ബെഞ്ചിൽ നിന്നും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. ഈ ഉത്തരവിൻെറ ബലത്തിൽ വെള്ളിയാഴ്ച ജോലിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും കോടതി ഉത്തരവ് ലഭിക്കുംവരെ ജോലിയിൽ പ്രവേശിക്കരുതെന്ന് വൈസ് ചാൻസല൪ നി൪ദേശം നൽകി. രജിസ്ട്രാറുടെ ഓഫിസ് സ്ഥിതിചെയ്യന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ളോക് പൂട്ടിയിടാൻ നി൪ദേശം നൽകുകയും ചെയ്തിരുന്നു. തുട൪ന്ന് വൈസ് ചാൻസല൪ സിംഗിൾ ബെഞ്ചിൻെറ ഉത്തരവിനെതിരെ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.