വിഷുവിന് സമാനമായ ആഘോഷങ്ങള്‍
text_fieldsമലയാളിയുടെ വിഷുവിന് സമാനമായ ആഘോഷങ്ങൾ മറ്റു സംസ്ഥാനങ്ങളിലും നിലനിൽക്കുന്നുണ്ട്. മതപരമായ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമപ്പുറം കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗത്തിന് നല്ലനാളെയുടെ പ്രത്യാശകൾ പങ്കുവെക്കാനുള്ള ഉത്സവങ്ങളാണിവയെല്ലാം. അവയിൽ ചിലത് ഇവിടെ പരിചയപ്പെടുത്തുന്നു.
ബിഹു
.jpg)
അസമിൻെറ ദേശീയോത്സവമാണ് ബിഹു. പുതുവ൪ഷത്തെയാണ് ഈ ആഘോഷം സൂചിപ്പിക്കുന്നത്. ഏപ്രിൽ പകുതിയോടെ തുടങ്ങുന്ന ആഘോഷങ്ങൾ ഒരു മാസക്കാലത്തോളം നീണ്ടുനിൽക്കും. നമ്മുടെ വിഷുവിനൊപ്പം തന്നെയാണ് അസമുകാ൪ ബിഹു ആഘോഷിക്കുന്നത്.
ബൈശാഖി

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് പഞ്ചാബിലെ സിഖ് വിഭാഗം ആഘോഷിക്കുന്ന ഉത്സവമാണ് ബൈശാഖി (വൈശാഖി). ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസികളാണ് ഇത് പ്രധാനമായും ആഘോഷിക്കുന്നതെങ്കിലും ബൈശാഖിയും കാ൪ഷികവ൪ഷാരംഭത്തെയാണ് കുറിക്കുന്നത്. നല്ല വസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണമുണ്ടാക്കിയും മധുരം കഴിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കപ്പെടുന്നു.
ഗുഡി പഡ് വ

ചൈത്രമാസത്തിൻെറ ആദ്യദിനത്തിൽ പുതുവ൪ഷപ്പിറവി കുറിക്കുന്ന ആഘോഷമാണ് ഗുഡി പഡ്വ. മറാത്തികളും കൊങ്കണികളുമാണ് ഇത് പ്രധാനമായും ആഘോഷിക്കുന്നത്. റാബി വിളവെടുപ്പവസാനമാണ് ആഘോഷം. എല്ലാവരും പുതുവസ്ത്രം ധരിക്കുകയും വീടുകൾ നിറങ്ങൾ ചാ൪ത്തി അലങ്കരിക്കുകയും ചെയ്യുന്നു.
മഹാ വിഷുവ സംക്രാന്തി

ഒഡിഷയിലെ പുതുവ൪ഷമാണിത്. പുരാണകഥാപാത്രമായ ഹനുമാൻെറ ജന്മദിനമെന്ന നിലയിലും ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. മഹാ വിഷുവ സംക്രാന്തിക്കു മുമ്പ് 13 മുതൽ 21 ദിവസം നീണ്ടുനിൽക്കുന്ന നൃത്ത ആഘോഷങ്ങളും ഒഡിഷയിൽ പലയിടത്തും ആചരിക്കപ്പെടുന്നു. കാളിമാതാവിനെ പ്രീതിപ്പെടുത്താനുള്ള ഈ ആഘോഷം ദണ്ഡ നാചാ എന്നറിയപ്പെടുന്നു.
പഹേലാ ബൈശാഖ്

ബംഗാളി കലണ്ടറിൻെറ തുടക്കം കുറിക്കുന്ന ഈ ആഘോഷം ബംഗാളികൾ എല്ലാതരത്തിലുള്ള വ്യത്യാസങ്ങൾക്കുമപ്പുറം ഒരുമയിൽ ആഘോഷിക്കുന്നു. പശ്ചിമബംഗാളിലും ബംഗ്ളാദേശിലും കൂടാതെ അസം, ത്രിപുര, ഝാ൪ഖണ്ഡ്, ഒഡിഷ തുടങ്ങി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ബംഗാളി സമൂഹങ്ങളും പഹേലാ ബൈശാഖ് കൊണ്ടാടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
