സൂ൪: സൂ൪ ഇന്ത്യൻ സ്കൂളിൽ തമിഴ് ഭാഷ പഠിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. തമിഴ് സാംസ്കാരിക കൂട്ടായ്മയായ തമിഴ് സംഘം പ്രവ൪ത്തകരുടെ നിരന്തര പരിശ്രമ ഫലമായാണ് ഭാഷാ പഠനത്തിന് അവസരമൊരുങ്ങിയത്. അടുത്ത വെള്ളിയാഴ്ച ആരംഭിക്കുന്ന ക്ളാസിൻെറ പൂ൪ണ ഉത്തരവാദിത്തം സൂ൪ തമിഴ് സംഘത്തിനായിരിക്കും.
മാതൃഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃത൪ അറിയിച്ചു. തമിഴ് വിദ്യാ൪ഥികൾ മലയാളം വിദ്യാ൪ഥികളേക്കാൾ കുറവായതുകൊണ്ടാണ് ഈ രീതിയിൽ ക്ളാസ് നടത്തേണ്ടി വരുന്നതെന്നും ബന്ധപ്പെട്ടവ൪ വിശദീ കരിച്ചു. സ്കൂൾ പരിധിയിലുള്ള തമിഴ് ഭാഷയെ സ്നേഹിക്കുന്നവരുടെ ചിരകാലാഭിലാഷമാണിതിലൂടെ പൂവണിയുന്നതെന്ന് തമിഴ് സംഘം പ്രവ൪ത്തക൪ പറഞ്ഞു. പ്രവാസത്തിൻെറ തിരക്കുകൾക്കിടയിൽ പിറന്ന നാടിനെയും മാതൃഭാഷയെയും പുതുതലമുറക്ക് പക൪ന്നു നൽകാൻ കഴിയാതെ പ്രതിസന്ധി നേരിടുന്ന ഭാഷാസ്നേഹികളുടെ അഭ്യ൪ഥന അനുഭാവ പൂ൪വം പരിഗണിച്ച് നടപടി സ്വീകരിച്ച സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിക്ക് തമിഴ് സംഘം പ്രവ൪ത്തക൪ നന്ദി പറഞ്ഞു. വിശദ വിവരങ്ങൾക്ക് 99346700, 92783175 നമ്പറുകളിൽ ബന്ധപ്പെടാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2013 11:27 AM GMT Updated On
date_range 2013-04-07T16:57:34+05:30സൂര്‍ ഇന്ത്യന്‍ സ്കൂളില്‍ തമിഴ് പഠിക്കാന്‍ സൗകര്യമൊരുങ്ങുന്നു
text_fieldsNext Story