ദുബൈ: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളത്തിൽനിന്ന് യാത്രാ വിമാനം പറന്നുയരാൻ ഇനി ആറുമാസം. ദുബൈ വേൾഡ് സെൻട്രൽ-ആൽ മക്തൂം അന്ത൪ദേശീയ വിമാനത്താവളത്തിൽനിന്ന് ഒക്ടോബ൪ 27 മുതൽ യാത്രാ വിമാനങ്ങൾ സ൪വീസ് ആരംഭിക്കും. ബജറ്റ് എയ൪ലൈനുകളായ നാസ് എയറും വിസ് എയറുമാണ് ആദ്യ സ൪വീസ് നടത്തുക.
ദുബൈയിലെ രണ്ടാമത്തെ വിമാനത്താവളമായ ആൽ മക്തൂമിൽ ആദ്യമായി വിമാനം ഇറങ്ങിയത് 2010 ജൂണിലാണ്. ഇതോടെ കാ൪ഗോ വിമാനങ്ങൾക്ക് സ൪വീസിന് അനുമതി ലഭിച്ചു. ആറ് റൺവേകളുള്ള ഇവിടെ ലോക വ്യോമയാന മേഖലയിലെ ഏറ്റവും നവീന സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.
ആദ്യഘട്ടം പൂ൪ത്തിയായപ്പോൾ പ്രതിവ൪ഷം ആറുലക്ഷം ടൺ കാ൪ഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ തന്നെ 64 വിമാനങ്ങൾക്ക് നി൪ത്തിയിടാൻ സൗകര്യമുണ്ടായിരുന്നു. ഇതിനുപുറമെ, അത്യാധുനിക സംവിധാനങ്ങളുള്ള എയ൪ ട്രാഫിക് കൺട്രോൾ (എ.ടി.സി), 66,000 ചതുരശ്ര മീറ്റ൪ വിസ്തൃതിയുള്ള സിംഗ്ൾ ലെവൽ പാസഞ്ച൪ ടെ൪മിനൽ എന്നിവയും വന്നു. രണ്ടാം ഘട്ടത്തിലാണ് രണ്ട് ഓട്ടോമാറ്റഡ് കാ൪ഗോ ടെ൪മിനലും ഒരു നോൺ-ഓട്ടോമാറ്റഡ് കാ൪ഗോ ടെ൪മിനലും നി൪മിക്കുന്നത്. ദുബൈ വേൾഡ് സെൻട്രലിൻെറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിലെ എല്ലാ കെട്ടിടങ്ങളുടെയും നി൪മാണം പൂ൪ത്തിയായാൽ പ്രതിവ൪ഷം 120 ദശലക്ഷം മുതൽ 150 ദശലക്ഷം വരെ യാത്രക്കാ൪ക്ക് ഉപയോഗിക്കാൻ സാധിക്കും.
ദുബൈയിൽ നിലവിലുള്ള വിമാനത്താവളത്തിൽ അനുദിനം വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം വ൪ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആൽ മക്തൂം വിമാനത്താവളത്തിൽനിന്ന് യാത്രാ സൗകര്യം എത്രയും വേഗം ഒരുക്കാൻ തീരുമാനിച്ചത്. യാത്രക്കാരുടെ കാര്യത്തിൽ മാത്രമല്ല, ചരക്കു നീക്കത്തിലും പുതിയ വിമാനത്താവളം ലോകത്ത് ഏറ്റവും മുന്നിലെത്തും. ഇവിടെ പ്രതിവ൪ഷം 12 ദശലക്ഷം ടൺ കാ൪ഗോ നീക്കം നടത്താം. ഇത് 14 ദശലക്ഷമായി വ൪ധിപ്പിക്കാൻ സാധിക്കും. ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കാ൪ഗോ കൈകാര്യം ചെയ്യുന്ന മെംഫിസ് വിമാനത്താവളത്തേക്കാൾ മൂന്നിരട്ടി അധികമാണിത്. ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം എയ൪ബസ് എ-380 ഉൾപ്പെടെ എല്ലാ വിമാനങ്ങൾക്കും ഇവിടെ ഇറങ്ങാം. ഒരേ സമയം അഞ്ച് സൂപ്പ൪ജമ്പോ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കുന്ന വിധത്തിലാണ് സംവിധാനങ്ങൾ ഒരുക്കിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2013 9:33 AM GMT Updated On
date_range 2013-04-05T15:03:43+05:30ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍ തുറക്കുന്നു
text_fieldsNext Story