ഐ.എ.വൈ ഭവനപദ്ധതി: ഗുണഭോക്താക്കള്‍ വലയുന്നു
text_fieldsകോഴിക്കോട്: ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) ഭവനപദ്ധതി ഗുണഭോക്താക്കൾ പണം കിട്ടാതെ വലയുന്നു. ഭവനപദ്ധതികൾക്കുള്ള ധനസഹായം വ൪ധിപ്പിച്ച് ഉത്തരവിറക്കിയ സ൪ക്കാറിനെ വിശ്വസിച്ച് വീടുപണി തുടങ്ങിയവരാണ് സ൪ക്കാറിൻെറയും തദ്ദേശ സ്ഥാപനങ്ങളുടെയും വാഗ്ദാന ലംഘനത്തിൽ ദുരിതമനുഭവിക്കുന്നത്. 2011-12 വ൪ഷത്തെ ഗുണഭോക്താക്കൾക്ക് ബ്ളോക് പഞ്ചായത്തുകളുടെ വിഹിതം കൃത്യമായി ലഭിക്കാത്തതാണ് പ്രശ്നമെങ്കിൽ 2012-13 വ൪ഷത്തിൽ സംസ്ഥാന സ൪ക്കാ൪ തന്നെയാണ് പദ്ധതിവിഹിതം നൽകാതെ പാവപ്പെട്ടവരെ കണ്ണീര് കുടിപ്പിക്കുന്നത്. ഐ.എ.വൈ ഭവനപദ്ധതി പ്രകാരം ജനറൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപയും പട്ടിക വ൪ഗക്കാ൪ക്ക് രണ്ടര ലക്ഷം രൂപയുമായാണ് ധനസഹായം വ൪ധിപ്പിച്ചത്. 2011 സെപ്റ്റംബ൪ 15ന് ശേഷം കരാ൪ വെച്ചവ൪ക്ക് ഈ തുക അനുവദിക്കുമെന്നായിരുന്നു സ൪ക്കാ൪ ഉത്തരവ്. ഇതനുസരിച്ച് കേന്ദ്ര സ൪ക്കാ൪ വിഹിതമായ 48,500 രൂപ കുറച്ച് 75,000 രൂപ സംസ്ഥാന സ൪ക്കാറും 38,250 രൂപ ബ്ളോക് പഞ്ചായത്തും 19,125 രൂപ വീതം ഗ്രാമ, ജില്ലാ പഞ്ചായത്തുകളും നൽകണം. എന്നാൽ, 2011-12ൽ പണി ആരംഭിച്ച ഗുണഭോക്താക്കൾക്ക് 75,000 രൂപ നൽകുമെന്ന് പറഞ്ഞ സംസ്ഥാന സ൪ക്കാ൪, ഈ സഹായം 2012-13ലെ ഗുണഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തി പുതിയ ഉത്തരവിറക്കി. ഇതോടെ ബ്ളോക് പഞ്ചായത്ത് വിഹിതം 75,750 ആയും ഗ്രാമ, ജില്ലാ പഞ്ചായത്തുകളുടെ വിഹിതം 37,875 ആയും വ൪ധിച്ചു. ഇത്രയും വലിയ തുക നീക്കിവെക്കാനാകില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്. മിക്ക ബ്ളോക് പഞ്ചായത്തുകളും വാ൪ഷിക പദ്ധതിയിൽ തങ്ങളുടെ വിഹിതം പൂ൪ണമായും വകയിരുത്തിയിട്ടില്ല.
ഐ.എ.വൈ ഗുണഭോക്താക്കൾക്ക് 75,750 രൂപ വീതം നീക്കി വെക്കുകയാണെങ്കിൽ പദ്ധതി ഫണ്ട് അതിന് മാത്രമേ തികയൂ എന്നാണ് ബ്ളോക് പഞ്ചായത്ത് വാദം. ചുരുക്കത്തിൽ സ൪ക്കാറിനെ വിശ്വസിച്ച് കൂര പൊളിച്ചവരിപ്പോൾ പെരുവഴിയിലായ മട്ടാണ്.
ഇ.എം.എസ് ഭവനപദ്ധതിക്ക് സ൪ക്കാ൪ ഗാരൻറി ഇല്ലാതായതോടെ പഞ്ചായത്തുകൾക്ക് സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാതായിരുന്നു. ഇതോടെ പദ്ധതി പൂ൪ത്തീകരിക്കാൻ പഞ്ചായത്തുകൾക്ക് പ്ളാൻ ഫണ്ടിൽനിന്ന് വലിയ തുക നീക്കി വെക്കേണ്ടി വന്നു. ഇതിൻെറ ആഘാതത്തിൽനിന്ന് പഞ്ചായത്തുകൾ കര കയറുന്നതിന് മുമ്പാണ് ഐ.എ.വൈ ഭവന പദ്ധതിയിലും തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും വിധം സ൪ക്കാ൪ ഒളിച്ചുകളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
