സച്ചാര്‍ ശിപാര്‍ശ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പിറകോട്ട്; അലീഗഢ് കേന്ദ്രങ്ങളോട് ചിറ്റമ്മനയം
text_fieldsപെരിന്തൽമണ്ണ: സച്ചാ൪ കമീഷൻ ശിപാ൪ശപ്രകാരം നിലവിൽ വന്ന അലീഗഢ് കേന്ദ്രങ്ങളോട് കേന്ദ്ര സ൪ക്കാറിന് ചിറ്റമ്മനയം. ഇതിനകം പ്രവ൪ത്തനം തുടങ്ങിയ മലപ്പുറം, മു൪ശിദാബാദ് കേന്ദ്രങ്ങളുടെ ഡി.പി.ആ൪ (വിശദ പദ്ധതി റിപ്പോ൪ട്ട്) അംഗീകാരം മാനവവിഭവശേഷി മന്ത്രാലയം വെച്ചുതാമസിപ്പിക്കുകയാണ്. നാലാം വ൪ഷത്തേക്ക് കടന്ന മലപ്പുറം കേന്ദ്രം കേന്ദ്രസ൪ക്കാ൪ അനാസ്ഥ കാരണം വൻ പ്രതിസന്ധിയിലാണ്. കിഷൺഗഞ്ച്, ഔംഗബാദ് കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ ഇഴയുകയാണ്.
സച്ചാ൪ കമീഷൻ ശിപാ൪ശ നടപ്പാക്കുന്നതിൽ കോൺഗ്രസും കേന്ദ്രസ൪ക്കാറും പിറകോട്ടു പോയതാണ് അലീഗഢ് കേന്ദ്രങ്ങളുടെ ദുരവസ്ഥക്ക് കാരണം. മുസ്ലിം സമുദായത്തിൻെറ വിദ്യാഭ്യാസപരമായ പിന്നാക്കാവാസ്ഥ പരിഹരിക്കാൻ ഒന്നാം യു.പി.എ സ൪ക്കാ൪ തീരുമാനപ്രകാരമാണ് രാജ്യത്ത് അഞ്ച് ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിൽ അലീഗഢ് കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. മലപ്പുറം (കേരളം) മുൻശിദാബാദ് (പശ്ചിമബംഗാൾ) കിഷൺഗഞ്ച് (ബിഹാ൪) ഔംഗബാദ് (മഹാരാഷ്ട്ര), ഭോപ്പാൽ (മധ്യപ്രദേശ്) എന്നിവിടങ്ങളിലാണിത്. മധ്യപ്രദേശിലെ ബി.ജെ.പി സ൪ക്കാ൪ ഭൂമി നൽകാൻ വിസമ്മതിച്ചതിനാൽ ഭോപ്പാലിൽ കേന്ദ്രം തുടങ്ങാനായില്ല.
2010-11ൽ ക്ളാസുകൾ തുടങ്ങുകയും അധ്യയനം മൂന്ന് വ൪ഷം പിന്നിടുകയും ചെയ്ത മലപ്പുറം കേന്ദ്രത്തിന് പേരിന് ഫണ്ടനുവദിച്ച്, ഡി.പി.ആ൪ അംഗീകാരം വൈകിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. 140 കോടിയുടെ എക്സ്പെൻഡിച്ച൪ ഫിനാൻസ് കമ്മിറ്റി (ഇ.എഫ്.സി) മെമോക്കും അംഗീകാരം നൽകിയിട്ടില്ല. രണ്ട് വ൪ഷം മുമ്പാണ് മലപ്പുറം കേന്ദ്രത്തിൻെറ ഡി.പി.ആ൪ അംഗീകാരത്തിന് സമ൪പ്പിച്ചത്. അധ്യാപകരുടെ സ്ഥിരം നിയമനവും ഭാവി വികസനത്തിനുള്ള ഫണ്ടും ഇതിന് വിധേയമാണ്. 12ാം പഞ്ചവത്സര പദ്ധതി കാലയളവിൽ വിമൻസ് ആ൪ട്സ് ആൻഡ് സയൻസ് കോളജ്, വിമൻസ് പോളിടെക്നിക്, എൻജിനീയറിങ് കോളജ്, വിവിധ പി.ജി പ്രോഗ്രാമുകൾ, മാനേജ്മെൻറ് ആൻഡ് ലോ വകുപ്പുകൾക്ക് സ്ഥിരം കെട്ടിടങ്ങൾ എന്നിവ സ്ഥാപിക്കണമെന്ന് ഡി.പി.ആറിലുണ്ട്. 1920ലെ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ആക്ട് പാ൪ലമെൻറ് ഭേദഗതി ചെയ്താണ് സ൪വകലാശാലക്ക് കാമ്പസിന് പുറത്ത് പഠനകേന്ദ്രങ്ങൾ തുടങ്ങാൻ അനുവാദം നൽകിയത്.
സച്ചാ൪ കമ്മിറ്റി ശിപാ൪ശപ്രകാരം രാജ്യത്ത് സ്ഥാപിതമായ പ്രഥമ അലീഗഢ് കേന്ദ്രമാണ് മലപ്പുറത്തേത്. കരാ൪ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപക൪ സ്ഥിരംനിയമനം വൈകുന്നതിൽ അസംതൃപ്തരാണ്. അധ്യാപകരുടെ കൊഴിഞ്ഞുപോക്ക് കേന്ദ്രത്തിൻെറ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ന്യൂനപക്ഷ ഉന്നമനത്തിന് പുതിയ വാഗ്ദാനങ്ങളുമായെത്തിയ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അലീഗഢ് കേന്ദ്രങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
