അശോക് ഖേംകക്ക് വീണ്ടും സ്ഥലം മാറ്റം
text_fieldsന്യൂദൽഹി: പ്രിയങ്ക ഗാന്ധിയുടെ ഭ൪ത്താവ് റോബ൪ട്ട് വധേര ഉൾപ്പെട്ട ഭൂമിയിടപാടിൽ അന്വേഷണത്തിന് ഉത്തരവിട്ട് രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ അശോക് ഖേംകക്ക് ആറു മാസത്തിനിടെ രണ്ടാമതും സ്ഥലം മാറ്റം. ഹരിയാന വിത്ത് വികസന കോ൪പറേഷൻ മാനേജിങ് ഡയറക്ടറായിരുന്ന അദ്ദേഹത്തെ ആ൪ക്കൈവ്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്.
അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം തുടരുന്ന 47കാരനായ ഖേംകയുടെ 21 വ൪ഷം നീണ്ട ഔദ്യാഗിക ജീവിതത്തിനിടെ 40ലേറെ തവണയാണ് സ്ഥലം മാറ്റിയത്.
ഭൂവിഭാഗം ഡയറക്ട൪ ജനറലായിരിക്കെ സോണിയ ഗാന്ധിയുടെ മരുമകൻ റോബ൪ട്ട് വധേരയും പ്രമുഖ നി൪മാണ കമ്പനി ഡി.എൽ.എഫും ചേ൪ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നു കാണിച്ച് ഇടപാട് റദ്ദാക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെയായിരുന്നു ഖേംക വീണ്ടും വാ൪ത്തകളിൽ നിറഞ്ഞത്. നാല് ഡെപ്യൂട്ടി കമീഷണ൪മാരടങ്ങിയ സംഘം അന്വേഷണം നടത്തിയെങ്കിലും വധേര കുറ്റക്കാരനല്ലെന്ന് ക്ളീൻ ചിറ്റ് നൽകി. സംഭവത്തിൻെറ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബറിലാണ് വിത്ത് വികസന കോ൪പറേഷനിലേക്ക് സ്ഥലം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
