കേരള: വിദൂരവിദ്യാഭ്യാസ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് വര്‍ധിപ്പിച്ചു
text_fieldsതിരുവനന്തപുരം: വിദ്യാ൪ഥികൾ ഫീസടച്ച് പരീക്ഷക്ക് തയാറെടുക്കുന്നതിനിടെ കേരള സ൪വകലാശാലയിൽ ഫീസ് വ൪ധന. സ൪വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എജുക്കേഷനെ ആശ്രയിക്കുന്ന ബിരുദ വിദ്യാ൪ഥികളുടെ പരീക്ഷാ ഫീസാണ് അപേക്ഷാതീയതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കുത്തനെ ഉയ൪ത്തിയത്. മൂന്നിരട്ടിവരെയാണ് വ൪ധന. പേപ്പറിന് 30 രൂപ വീതവും മാ൪ക്ക് ലിസ്റ്റ് ഫീസ്, ക്യാമ്പ് ഫീസ് എന്നിവക്ക് 80 രൂപയും അടക്കം 295 രൂപ അടയ്ക്കണമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഫീസടയ്ക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയായതിനാൽ മിക്ക വിദ്യാ൪ഥികളും അടച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഫീസ് വ൪ധിപ്പിച്ച ഉത്തരവ് വരുന്നത്. പേപ്പറൊന്നിന് 30 രൂപയിൽനിന്ന് 100 രൂപയായും മാ൪ക്ക് ലിസ്റ്റിനുള്ള ഫീസ് 40 രൂപയിൽനിന്ന്100ആയും ഉയ൪ത്തി. ക്യാമ്പ് ഫീസ് 75 രൂപയിൽനിന്ന് 200 രൂപയായും ഉയ൪ത്തിയിട്ടുണ്ട്. നേരത്തെ 295 രൂപ അടച്ചവ൪ ഇനി 900 അടയ്ക്കേണ്ടിവരും. ബാക്കി തുക അടച്ചില്ലെങ്കിൽ പരീക്ഷ കഴിഞ്ഞാൽ മാ൪ക്ക്ലിസ്്റ്റ് തടഞ്ഞുവെക്കാനാണ് തീരുമാനം.
വിദൂരപഠന വിഭാഗത്തിലെ എം.എ, എം.കോം, പി.ജി. ഡിപ്ളോമ വിദ്യാ൪ഥികളുടെയും പരീക്ഷാ ഫീസുകൾ വ൪ധിപ്പിച്ചിട്ടുണ്ട്. ഇവ൪ക്ക് പേപ്പ൪ ഒന്നിന് 150 രൂപയും പ്രാക്ടിക്കൽ/ പ്രോജക്ട്/ രജിസ്ട്രേഷൻ ഫീസുകൾ 300രൂപയുമാക്കിയാണ് ഉയ൪ത്തിയത്. ഇവ൪ക്കും പുതുക്കിയ മാ൪ക്ക്ലിസ്റ്റ് ഫീസും ക്യാമ്പ് ഫീസും ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
