പൊലീസ് സഹകരണ സംഘം പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍
text_fieldsകണ്ണൂ൪: അധികാര ധനദു൪വിനിയോഗം നടത്തിയതിന് പൊലീസ് സഹകരണ സംഘം പിരിച്ചുവിട്ടു. ഭരണം അഡ്മിനിസ്ട്രേറ്റ൪ക്ക് കൈമാറി. സഹകരണ നിയമം, ചട്ടം, നിയമാവലി എന്നിവയുടെ തുട൪ച്ചയും ബോധപൂ൪വമായ ലംഘനവും കണ്ടെത്തിയതിനെതുട൪ന്നാണ് ജില്ല സഹകരണ സംഘം ജോ. രജിസ്ട്രാ൪ (ജനറൽ) പി.ബി. ഉണ്ണികൃഷ്ണൻ പിരിച്ചുവിട്ടത്. സംഘത്തിൻെറ അഡ്മിനിസ്ട്രേറ്ററായി ജോയൻറ് രജിസ്ട്രാ൪ ഓഫിസിലെ സീനിയ൪ ഇൻസ്പെക്ട൪ കെ. സുധാകരനെ നിയമിച്ചു.
സംഘം ഭരണസമിതിയുടെ കാലാവധി തീരാൻ 10 ദിവസം ബാക്കിയിരിക്കെയാണ് നടപടി. മാസങ്ങളായി തുടരുന്ന അധികാര വടംവലിക്കും വിവാദത്തിനും ഇതോടെ പരിസമാപ്തിയായി. സംഘത്തിൻെറ വിശ്വാസ്യത തക൪ക്കുന്ന രീതിയിൽ പ്രവ൪ത്തിച്ചതിനാൽ നിലവിലുള്ള ഭരണസമിതിയെ തുടരാൻ അനുവദിക്കുന്നത് സംഘത്തിൻെറ ഉത്തമ താൽപര്യത്തിനും പൊതുതാൽപര്യത്തിനും വിരുദ്ധമാണെന്ന് രജിസ്ട്രാ൪ക്ക് ബോധ്യമായതിനാൽ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് കണ്ണൂ൪ പൊലീസ് സംഘത്തിൻെറ നിലവിലെ ഭരണസമിതിയെ സഹകരണ നിയമപ്രകാരം നീക്കംചെയ്യുന്നതായാണ് ഉത്തരവ്.
കെട്ടിടനി൪മാണ ചെലവിലെ അധികബാധ്യത , 99 ലക്ഷത്തിന് നി൪മാണം പദ്ധതിയിട്ടെങ്കിലും 2.41,000 കോടി ചെലവാക്കി. ഗുണനിലവാരമില്ലാത്ത കമ്പ്യൂട്ടറുകൾ വാങ്ങി നൽകിയതിലൂടെ സംഘത്തിന് ഭീമമായ നഷ്ടമുണ്ടാക്കി. എ.സി മുറി, ഓഡിറ്റോറിയം, ഡോ൪മിറ്ററി എന്നിവ നിയമവിരുദ്ധമായി സ്വന്തക്കാ൪ക്ക് വാടകക്ക് നൽകി. ബാങ്ക് അക്കൗണ്ടിൽനിന്ന് നിയമവിരുദ്ധമായി 1.25 കോടി രൂപ പിൻവലിച്ചു. സഹകരണ നിയമം 23 (മൂന്ന്) വകുപ്പുപ്രകാരം അക്കൗണ്ട് സംഘം പ്രസിഡൻറും സെക്രട്ടറിയുമാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാൽ, പ്രസിഡൻറ് അറിയാതെ വൈസ് പ്രസിഡൻറും സെക്രട്ടറിയും പണം പിൻവലിച്ചു. സംഘം പ്രസിഡൻറായ ജില്ല പൊലീസ് ചീഫ് അറിയാതെ നിയമവിരുദ്ധമായി ഭരണസമിതി യോഗം ചേ൪ന്ന് തീരുമാനമെടുത്തു. നിയമത്തിന് വിരുദ്ധമായി സ൪ക്കാ൪ അനുമതിയില്ലാതെ പൊലീസുകാരെ വ൪ക്കിങ് അറേജ്മെൻറിൽ സംഘത്തിൽ ജോലിയെടുപ്പിച്ചു എന്നീ കുറ്റങ്ങൾ ചെയ്തതായി ജോയൻറ് രജിസ്ട്രാ൪ കണ്ടെത്തി. ഇക്കാര്യങ്ങൾ പിരിച്ചുവിടൽ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റ൪ ഇന്നലെ സ്ഥലത്തെത്തി ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
