Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസി.ഐ.ടി.യു ദേശീയ...

സി.ഐ.ടി.യു ദേശീയ സമ്മേളനം: രക്തസാക്ഷി കുടീരങ്ങളില്‍ നിന്ന് ദീപശിഖ

text_fields
bookmark_border
സി.ഐ.ടി.യു ദേശീയ സമ്മേളനം: രക്തസാക്ഷി കുടീരങ്ങളില്‍ നിന്ന്  ദീപശിഖ
cancel

മട്ടന്നൂ൪: കണ്ണൂരിൽ നടക്കുന്ന സി.ഐ.ടി.യു ദേശീയ സമ്മേളന നഗരിയിലേക്കുള്ള പ്രധാന ദീപശിഖ പ്രയാണമാരംഭിച്ചത് ജന്മിത്ത വിരുദ്ധ പോരാട്ടംകൊണ്ട് ശ്രദ്ധേയമായ തില്ലങ്കേരിയിൽ നിന്ന്.
ജന്മികൾക്കും അധികാരികൾക്കുമെതിരെ 1948 ഏപ്രിൽ 15ന് ക൪ഷകരെ അണിനിരത്തി നടത്തിയ പ്രക്ഷോഭ റാലിക്കുനേരെ നടന്ന വെടിവെപ്പിൽ ഏഴ് സമരനായക൪ രക്തസാക്ഷിത്വം വരിച്ച സ്ഥലമാണ് തില്ലങ്കേരി. ബുധനാഴ്ച രാവിലെ തില്ലങ്കേരി ഇടീക്കുണ്ടിലെ രക്തസാക്ഷി മന്ദിരത്തിൽ നിന്ന് 1948ലെ രക്തസാക്ഷി സി. ഗോപാലൻെറ ഭാര്യ ചിരുത സി.ഐ.ടി.യു ദേശീയ വൈസ്പ്രസിഡൻറ് പി.കെ. ഗുരുദാസൻ എം.എൽ.എക്ക് പ്രധാന ദീപശിഖ കൈമാറി.
കുത്തകകൾ രാജ്യത്തിൻെറ വിഭവങ്ങൾ കവ൪ന്നെടുക്കുകയാണെന്ന് ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച പി.കെ. ഗുരുദാസൻ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജൻ, കെ.പി. സഹദേവൻ എന്നിവ൪ സംസാരിച്ചു. സി.പി.എം മട്ടന്നൂ൪ ഏരിയ സെക്രട്ടറി പി. പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.
പ്രധാന ദീപശിഖക്ക് പുറമെ മട്ടന്നൂ൪ ഏരിയയിൽനിന്ന് അഞ്ച് അനുബന്ധ ദീപശിഖകളും പുറപ്പെട്ടു. ബിജൂട്ടി സ്മൃതി കുടീരത്തിൽനിന്നുള്ള ദീപശിഖ പി. പുരുഷോത്തമൻ അണിയേരി ചന്ദ്രന് കൈമാറി. മുരളീധരൻ കൈതേരി അധ്യക്ഷത വഹിച്ചു. ബാബു ഈയ്യംബോഡ് സ്വാഗതം പറഞ്ഞു. കെ.സി. രാജേഷ് സ്മാരക മന്ദിരത്തിൽനിന്നുള്ള ദീപശിഖ കാരായി ശ്രീധരൻ എം. രാജന് കൈമാറി. വി.കെ. സുഗതൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. വിജയൻ സ്വാഗതം പറഞ്ഞു. നാൽപാടി വാസു രക്തസാക്ഷിമന്ദിരത്തിൽനിന്ന് കെ. ഭാസ്കരൻ മാസ്റ്റ൪ എ.കെ. ഹരീന്ദ്രനാഥന് ദീപശിഖ കൈമാറി.
എൻ. ഷാജിത്ത് മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. വി.കെ. രത്നാകരൻ സ്വാഗതം പറഞ്ഞു. പഴശ്ശി രക്തസാക്ഷി സ്മാരക മന്ദിരത്തിൽ പി. സുരേഷ്ബാബുവും കെ.പി. സജീവൻ സ്മൃതിമണ്ഡപത്തിൽ പി.എം. രാജനും അത്ലറ്റുകൾക്ക് ദീപശിഖ കൈമാറി. സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. ഗുരുദാസൻ, ടി. കൃഷ്ണൻ, അരക്കൻ ബാലൻ എന്നിവ൪ സംസാരിച്ചു. പി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഏരിയയിലെ 14 രക്തസാക്ഷികളുടെ ശവകുടീരങ്ങളിൽനിന്നാണ് കണ്ണൂരിലേക്ക് ദീപശിഖ ജാഥകൾ പുറപ്പെട്ടത്. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം. സുകുമാരൻ നയിച്ച ജാഥ തൊടീക്കളത്തെ ജി. പവിത്രൻ സ്മാരക മന്ദിരത്തിൽ വി. ബാലൻ ജാഥാ ലീഡ൪ സുകുമാരന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.
വി. സൗമിനി അധ്യക്ഷത വഹിച്ചു. പി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. കൊയ്യാറ്റിലെ കുന്നുമ്പ്രോൻ ഗോപാലൻ രക്തസാക്ഷി കുടീരത്തിൽ ടി. പവിത്രനും മുണ്ടയോട് കട്ടൻ രാജുവിൻെറ രക്തസാക്ഷി കുടീരത്തിൽ ഒ. ദാമുവും കുണ്ടേരി പൊയിലിലെ പാറാലി പവിത്രൻെറ രക്തസാക്ഷി സ്തൂപത്തിൽ കെ.പി. വിജയനും ആയിത്തറ രക്തസാക്ഷികളായ ശ്രീജിത്തിൻെറ സ്തൂപത്തിൽ അമ്മ സരോജിനിയും വിജേഷിൻെറ സ്തൂപത്തിൽ അമ്മ വത്സലയും ദീപശിഖ കൈമാറി. നീ൪വേലിയിലെ യു.കെ. കുഞ്ഞിരാമൻ രക്തസാക്ഷി സ്തൂപത്തിൽ ടി. ബാലനും തൊക്കിലങ്ങാടി കെ.വി. സുധീഷ് ശവകുടീരത്തിൽ അഡ്വ. പത്മജ പത്മനാഭനും കൂത്തുപറമ്പിലെ പി. ബാലൻ സ്തൂപത്തിൽ കെ. കുഞ്ഞനന്തനും നരവൂരിലെ കൂത്തുപറമ്പ് രക്തസാക്ഷി കെ.വി. റോഷൻെറ സ്തൂപത്തിൽ പിതാവ് കെ.വി. വാസുവും ദീപശിഖ കൈമാറി. എൻ.കെ. ശ്രീനിവാസൻ നയിച്ച ജാഥ ചെറുവാഞ്ചേരി ചന്ദ്രൻ രക്തസാക്ഷി കുടീരത്തിൽനിന്ന് പുറപ്പെട്ടു.
ചന്ദ്രൻെറ മാതാവ് മാതു ദീപശിഖ കൈമാറി. മൂഴിവയൽ കെ.വി. സുകുമാരൻെറ രക്തസാക്ഷി കുടീരത്തിൽ വി. രാജനും സൗത്ത് പാട്യത്ത് കുറ്റിച്ചി രമേശൻെറ സ്തൂപത്തിൽ എം.സി. രാഘവനും കിഴക്കെ കതിരൂ൪ എം.കെ. സുരേന്ദ്രൻെറ സ്തൂപത്തിൽ കെ. ലീലയും ദീപശിഖ കൈമാറി. റെഡ് വളൻറിയ൪മാരുടെയും ബാൻഡ് മേളത്തിൻെറയും അകമ്പടിയോടെ അത്ലറ്റുകൾ റീലേയായി കൊണ്ടുവന്ന ദീപശിഖ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിൽ സംഗമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story