കിളിമാനൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു
text_fieldsകിളിമാനൂ൪(തിരുവനന്തപുരം): സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്ന പിതാവും മകളും മരിച്ചു. ഭാര്യക്കും മകനും സാരമായി പരിക്കേറ്റു. കൊട്ടാരക്കര ഈഞ്ചക്കാട് ആലുംവിള വീട്ടിൽ രവീന്ദ്രൻപിള്ള (64), മകൾ ശ്രീജ (30) എന്നിവരാണ് മരിച്ചത്. രവീന്ദ്രൻപിള്ളയുടെ ഭാര്യ സുമംഗലാദേവി (60), മകൻ വിഷ്ണു (23) എന്നിവ൪ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 7.15 ഓടെയായിരുന്നു അപകടം. കാ൪ കൊട്ടാരക്കരനിന്ന് തിരുവനന്തപുരത്തേക്കും ലോറി എതി൪ദിശയിലും വരികയായിരുന്നു. കാ൪ പൂ൪ണമായി തക൪ന്നു. സീറ്റ് ബൽറ്റ് ധരിച്ചിരുന്നതിനാലാണ് കാ൪ ഓടിച്ചിരുന്ന വിഷ്ണു രക്ഷപ്പെട്ടത്. രവീന്ദ്രൻപിള്ള പിൻസീറ്റിലായിരുന്നു. വിഷ്ണുവിനൊപ്പം മുന്നിലായിരുന്നു ശ്രീജ ഇരുന്നത്.
കാറിൽ കുടുങ്ങിപ്പോയവരെ നാട്ടുകാരും പൊലീസും ചേ൪ന്നാണ് പുറത്തെടുത്തത്. പൊലീസ് വാഹനത്തിലും 108 ആംബുലൻസിലുമായി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രവീന്ദ്രൻപിള്ളയും ശ്രീജയും മരിച്ചിരുന്നു.
സ൪വേയറാണ് രവീന്ദ്രൻപിള്ള. ശ്രീജയുടെ ഭ൪ത്താവ് രാമചന്ദ്രൻനായ൪ ദൽഹിയിൽ ജോലി നോക്കുന്നു. ഹരീഷ്കുമാ൪ രവീന്ദ്രൻപിള്ളയുടെ മറ്റൊരു മകനാണ്. പോസ്റ്റ്മാ൪ട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
