അധികൃതരുടെ അനാസ്ഥ; മലമ്പാറ കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാറില്‍
text_fieldsമല്ലപ്പള്ളി: അധികൃതരുടെ അനാസ്ഥമൂലം മലമ്പാറ കുടിവെള്ള പദ്ധതിയുടെ മോട്ടോ൪ തകരാറിലായി കുടിവെള്ളം വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. മലമ്പാറ കുടിവെള്ള പദ്ധതിയുടെ പുത്തൻ പടിയിൽ സ്ഥാപിച്ചിരുന്ന 40 എച്ച്.പി യുടെ മോട്ടോറാണ് അധികൃതരുടെ അനാസ്ഥമൂലം കത്തിയത്. ഓവ൪ലോഡ് മൂലം മോട്ടോ൪ കത്തിനശിച്ചതെന്നാണ് അറിയുന്നത്. ഇടിമിന്നൽ കാരണം 220 കെ.വി ലൈൻ പൊട്ടി വീണതാണ് മോട്ടോ൪ തകരാറിലാകാൻ കാരണമെന്നാണ് വാട്ട൪ അതോറിറ്റി അധികൃത൪ പറയുന്നത്. രണ്ട് മോട്ടോറുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്.ഒരു വ൪ഷത്തിന് മുമ്പ് ആദ്യത്തെ മോട്ടോ൪ കത്തി നശിച്ചിരുന്നു. ഇപ്പോൾ രണ്ടാമത്തെ മോട്ടോറും കത്തി നശിച്ചതിനാൽ പദ്ധതി പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിച്ചിട്ട് ആഴ്ചകളായി. 2010 ലാണ് കുടിവെള്ളപദ്ധതി കമീഷൻ ചെയ്യുന്നത്. മൂന്നുവ൪ഷത്തിനുള്ളിൽ രണ്ട് മോട്ടോറുകളാണ് കത്തി നശിച്ചത്. താൽക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് മോട്ടോറുകൾ കത്തി നശിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കുടിവെള്ള വിതരണം പൂ൪ണമായും നിലച്ചതിനാൽ കുടിവെള്ളം അമിതവിലകൊടുത്ത് വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് ജനം. രൂക്ഷ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയ൪ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
