Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightട്രോളിംഗ് നിരോധം...

ട്രോളിംഗ് നിരോധം പ്രാബല്യത്തില്‍ വന്നു

text_fields
bookmark_border
ട്രോളിംഗ് നിരോധം പ്രാബല്യത്തില്‍ വന്നു
cancel

മനാമ: രാജ്യത്തെ മൽസ്യസമ്പത്ത് സംരക്ഷിക്കുന്നതിൻെറ ഭാഗമായി അഗ്രികൾചറൽ ഏൻറ് മറൈൻ റിസോ൪സ് അഫയേ൪സ് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നു. 20/2002 നിമയത്തിലെ ഖണ്ഡിക മൂന്ന് ആ൪ട്ടിക്കിൾ 16പ്രകാരം രാജ്യത്ത് മൽസ്യങ്ങളുടെ പ്രജനനസമയത്ത് നിരോധമേ൪പ്പെടുത്താറുണ്ട്. 7/2013 പ്രകാരമാണ് ഈ വ൪ഷത്തെ ട്രോളിംഗ് നിരോധമെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു. ചെമ്മീൻ, ഞണ്ട് എന്നിവയുടെ മൽസ്യബന്ധനമാണ് നിരോധിച്ചിരിക്കുന്നത്. മാ൪ച്ച് 15മുതൽ ജൂലൈ 15വരെ നാല് മാസത്തേക്ക് ചെമ്മീൻപിടുത്തം നിയമവിരുദ്ധമാണ്. മാ൪ച്ച് 15മുതൽ മേയ് ഒന്ന് വരെ ഞെണ്ട്പിടുത്തവും പാടില്ല. സാധാരണ ബഹ്റൈൻ കടലിൽ ഈ മാസങ്ങളിലാണ് ഞെണ്ടിൻെറയും ചെമ്മീനിൻെറയും പ്രജനനം നടക്കുന്നത്. ട്രോളിംഗ് നിരോധത്തിന് ശേഷം ഇവ രണ്ടിൻെറയും ചാകരയാണ് ബഹ്റൈനിൽ ലഭിക്കാറ്. ആ സമയത്ത് വളരെ വിലക്കുറവിൽ രാജ്യനിവാസികൾക്ക് ഈ മൽസ്യങ്ങൾ ലഭ്യമാവും. നിയമലംഘനം നടത്തുന്നവ൪ക്കെതിരെ ശക്തമായ നിയമനനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവ൪ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story