ജനാധിപത്യത്തിന്‍െറ പേരില്‍ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുന്നവരെ വെറുതെവിടില്ല: പ്രധാനമന്ത്രി
text_fieldsമനാമ: ജനാധിപത്യത്തിൻെറ പേരും പറഞ്ഞ് രാജ്യത്ത് കുഴപ്പങ്ങളും വിധ്വംസക പ്രവ൪ത്തനങ്ങളും നടത്തുന്നവരെ കയറൂരിവിടില്ലെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ പ്രസ്താവിച്ചു.രാഷ്ട്രീയ, വ്യാപാര, സാമ്പത്തിക, വൈജ്ഞാനിക, മാധ്യമ രംഗത്തെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഗുദൈബിയാ പാലസിലായിരുന്നു കൂടിക്കാഴ്ച.
അഭിപ്രായസ്വാതന്ത്ര്യം, ജനാധിപത്യം, ആവിഷ്കാരസ്വാതന്ത്ര്യം, ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രതിഷേധം തുടങ്ങിയ പേരുകളിട്ട് വിളിച്ച് ചിലയാളുകൾ രാജ്യത്ത് ബോധപൂ൪വം അരക്ഷിതാവസ്ഥയും അരാജകത്വവും വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത്തരക്കാരെ ശക്തമായി പ്രതിരോധിക്കുകയും കടുത്ത നിയമനടപടികൾക്ക് വിധേയമാക്കുകയും ചെയ്യും. എന്നാൽ, നമ്മുടെ രാജ്യ വികസനവുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾക്കോ ഐക്യത്തിനോ ഒരു പോറലുമേൽപിക്കാൻ ഇവരുടെ കുൽസിതശ്രമങ്ങൾക്ക് സാധിക്കുകയില്ല. രാജ്യത്ത് ഹമദ് രാജാവ് ആരംഭിച്ച ജനാധിപത്യപ്രക്രിയകൾ വളരെ വിജയകരമായി മുന്നോട്ട്കൊണ്ടുപോവുക തന്നെ ചെയ്യും. അതിലൂടെ മുഴുവൻ പൗരന്മാ൪ക്കും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സ്വാതന്ത്രവും സുരക്ഷിതത്വവും ലഭ്യമാകുന്നുണ്ട്.
വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ നിരവധി വിത്യസ്തങ്ങളായ പദ്ധതികൾ ആരംഭിക്കുകയും അവ പൂ൪ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണിന്ന്. ഒരു വിഭാഗത്തിൻെറയും ന്യായമായ ആവശ്യങ്ങളെ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയില്ല. എല്ലാവ൪ക്കും അവരുടെ ജീവിത നിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തിക്കൊടുക്കുന്നതിൽ ഗവ൪മെൻറ് ബദ്ധശ്രദ്ധരാണ്. രാജ്യത്തിൻെറ പുരോഗതിയിലും വള൪ച്ചയിലും നല്ലൊരു പങ്ക് ഇവിടുത്തെ ജനങ്ങൾക്കുമുണ്ട്. അവരുടെ ഭരണക൪ത്താക്കളോടുള്ള സഹകരണവും സ്നേഹവും പ്രത്യേകം പ്രസ്താവ്യമാണ്.
രാജ്യത്തെ പേരും പ്രശസ്തിയും ലോകത്തിൻെറ മുമ്പിൽ ഉയ൪ത്തുന്നതിലുള്ള രാജ്യ നിവാസികളുടെ ശ്രമത്തിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
