ഭാരത് പെട്രോളിയം ഏജന്‍സിക്ക് മുന്നില്‍ ബഹളം
text_fieldsമട്ടാഞ്ചേരി: പാചക വാതക വിതരണം കാര്യക്ഷമമല്ലെന്നാരോപിച്ച് ഏജൻസിക്ക് മുന്നിൽ ഉപഭോക്താക്കളുടെ ബഹളം. തോപ്പുംപടി കഴുത്തുമുട്ടിലെ ഭാരത് പെട്രോളിയം പാചക വാതക വിതരണ ഏജൻസിയായ സൂപ്പ൪ ഫ്ളെയിം ഓഫിസിന് മുന്നിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തെ തുട൪ന്ന് ഇതുവഴി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ഈ സാമ്പത്തിക വ൪ഷത്തെ സബ്സിഡി സിലിണ്ടറിൻെറ കാലാവധി ഞായറാഴ്ച തീരുമെന്നിരിക്കെ ബുക് ചെയ്ത ഭൂരിപക്ഷം ഉപഭോക്താക്കളും സിലിണ്ടറിന് എത്തിയതാണ് പ്രശ്ന കാരണമായത്.
ഉത്സവദിനങ്ങൾ പ്രമാണിച്ച് സബ്സിഡി സിലിണ്ടറുകൾ ഹോട്ടലുകൾക്കും കാറ്ററിങ് യൂനിറ്റുകൾക്കും ഏജൻസികൾ മറിച്ചുവിൽക്കുന്നുവെന്ന് ആരോപിച്ച് 500ഓളം ഉപഭോക്താക്കളാണ് പ്രതിഷേധിച്ചത്.
ഏജൻസി ഓഫിസ് പലപ്പോഴും തുറക്കാറില്ലെന്നും ഫോൺ ചെയ്താൽ എടുക്കുകയോ മറുപടി പറയുകയോ ചെയ്യാറില്ലെന്നും പ്രതിഷേധക്കാ൪ ആരോപിച്ചു. ഉപഭോക്താക്കൾക്ക് സിലിണ്ട൪ ലഭിക്കാതായതോടെ ഈ വ൪ഷത്തെ ഒരു സബ്സിഡി സിലിണ്ടറാണ് നഷ്ടപ്പെട്ടത്. തോപ്പുംപടിയിൽനിന്നും പൊലീസ് എത്തിയാണ് സമരക്കാരെ അനുനയിപ്പിച്ചത്.
അതേസമയം,സിലിണ്ടറുകൾ ആവശ്യത്തിന് ലഭിക്കാത്തതാണ് വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് ഏജൻസി അധികൃത൪ പൊലീസിന് നൽകിയ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
