ഗുരുവായൂരിന് 3.72 കോടിയുടെ തൊഴിലുറപ്പ് പദ്ധതി
text_fieldsഗുരുവായൂ൪: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 3.72 കോടിയുടെ പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം നൽകി.
കൗൺസിൽ അംഗീകരിച്ച പദ്ധതികൾ സംസ്ഥാന സ൪ക്കാറിൻെറ അനുമതിക്കായി സമ൪പിച്ചു. നഗരസഭയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടികൾ വേണമെന്ന് കൗൺസില൪മാ൪ ആവശ്യപ്പെട്ടു. നഗരസഭയുടെ വിവിധ മേഖലകളിൽ കുടിവെള്ള ടാങ്കറുകൾ സ്ഥാപിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ ചെയ൪മാൻ ഹെൽത്ത് സൂപ്പ൪വൈസറെ ചുമതലപ്പെടുത്തി. പലപ്പോഴും കൗൺസില൪മാ൪ ആവശ്യപ്പെട്ടാലും ടാങ്കുകളുടെ അപര്യാപ്തത മൂലം കുടിവെള്ള വിതരണം നടക്കാറില്ലെന്ന് ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി ചൂണ്ടിക്കാട്ടി. പൂക്കോട് മേഖലയിൽ ജൈവവളം നൽകുന്നതിൽ 11 ടൺ കുറവുള്ളതിനാൽ ഇതുവാങ്ങുന്നതിന് നഗരസഭയുടെ തനതുഫണ്ടിൽ നിന്ന് 1.70 ലക്ഷം അനുവദിക്കാൻ തീരുമാനിച്ചു.
കിഴക്കേനടയിലെ ഹോ൪ട്ടികോ൪പിൻെറ പച്ചക്കറി വിപണന സ്റ്റാളിന് കാലാവധി പുതുക്കി നൽകാനും തീരുമാനിച്ചു. ചെയ൪മാൻ ടി.ടി. ശിവദാസൻ അധ്യക്ഷത വഹിച്ചു.
കെ.പി. വിനോദ്, കെ.പി.എ. റഷീദ്, ഒ.കെ.ആ൪. മണികണ്ഠൻ, കെ.പി. ഉദയൻ, എ.എസ്. മനോജ്, സന്തോഷ് തറയിൽ, മേരി ലോറൻസ്, സി.വി. അച്യുതൻ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
