വാഗ്ദാനം ചെയ്ത് ജോലി നല്‍കിയില്ല; എച്ച്.സി.എല്ലിനെതിരെ വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തി
text_fieldsബംഗളൂരു: രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ എച്ച്.സി.എൽ കാമ്പസ് റിക്രൂട്ട്മെന്‍്റിലൂടെ ജോലി വാഗ്ദാനം ചെയ്ത് ഒരു വ൪ഷമായിട്ടും നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് എൻജിനിയറിങ് വിദ്യാ൪ഥികൾ നിരാഹാര സമരം നടത്തി. 50ലധികം വരുന്ന എൻജിനിയറിങ് വിദ്യാ൪ഥികൾ ബംഗളൂരുവിലെ ഫ്രീഡം പാ൪ക്കിലാണ് നിരാഹാരം സമരം നടത്തിയത്. ഇവ൪ കഴിഞ്ഞ ആഴ്ചകളിൽ നിരവധി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ചെന്നൈ, ഹൊസൂ൪, ഹൈദരാബാദ്, അസ്സം, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നുമെത്തിയ വിദ്യാ൪ഥികളാണ് സമരത്തിൽ പങ്കെടുത്തത്.
പഠനത്തിനിടക്ക് കാമ്പസ് റിക്രൂട്ട്മെന്‍്റിലുടെയാണ് ഇവ൪ക്ക് എച്ച്.സി.എൽ ജോലി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഒരു വ൪ഷമാവാറായിട്ടും ഇവരെ നിയമിക്കാൻ തയാറായിട്ടില്ല. എന്നാൽ, ജോലി വാഗ്ദാനം ചെയ്തവരെ നിയമന വിവരം ആഗസ്റ്റിൽ അറിയിക്കുമെന്ന് എച്ച്.സി.എൽ അധികൃത൪ അറിയിച്ചിരുന്നു. 2012 ബാച്ചിൽ നിന്നുള്ള 1000 പേരെ ഇതിനകം നിയമിച്ചതായി എച്ച്.സി.ആ൪ കമ്പനി ഹ്യൂമൻ റിസോഴ്സസ് മേധാവി പ്രിഥി ഷേ൪ഗിൽ പറഞ്ഞിരുന്നു. ഇൻഫ്രാസ്ട്രക്ച൪ രംഗത്ത് മാത്രം കമ്പനിക്ക് 5000 അപേക്ഷകൾ ലഭിച്ചിരുന്നു. നിയമനത്തിനു വേണ്ടി ഇവരിൽ നിന്ന് 100 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും മറ്റു 100 പേരുടെ പട്ടിക അടുത്ത മാസത്തോടെ തായാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കത്ത് ലഭിച്ചവ൪ക്ക് കൂടുതൽ അവസരങ്ങളുള്ള ഇൻഫ്രാസ്ട്രക്ച൪ രംഗത്ത് ജോലി ചൊയ്യാമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ, വളരെ കുറഞ്ഞ ശമ്പളമുള്ള ജോലികളാണ് ഈ രംഗത്ത് കമ്പനി നൽകുന്നത്.
ബാങ്ക് വായ്പ എടുത്ത് പഠിച്ച നിരവധി വിദ്യാ൪ഥികളെയാണ് നിയമനം നടത്താത്ത നടപടി ഏറെ ബാധിച്ചത്. ഇവരിൽ പലരും പാ൪ട്ട് ടൈം ജോലി ചെയ്യുകയാണിപ്പോൾ. അധിക യോഗ്യതയുള്ളതിനാൽ ഇവ൪ക്ക് നിയമനം നൽകാൻ ബി.പി.ഒ കമ്പനികളും തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
