ഏപ്രില്‍ ഒന്ന് മുതല്‍ പാലിയേക്കരയില്‍ ഫ്രഞ്ച് കമ്പനി ടോള്‍ പിരിക്കും
text_fieldsആമ്പല്ലൂ൪: എപ്രിൽ ഒന്നുമുതൽ മണ്ണുത്തി -അങ്കമാലി ദേശീയപാതയിലെ ടോൾ പിരിവ് ഫ്രഞ്ച് ബഹുരാഷ്ട്ര എൻജിനീയറിങ് കമ്പനിയായ ഈജീസ് ഏറ്റെടുക്കും. ഇപ്പോൾ ബി.ഒ.ടി കമ്പനിയായ ഗുരുവായൂ൪ ഇൻഫ്രാസ്ട്രക്ച൪ പ്രൈവറ്റ് ലിമിറ്റഡാണ് ടോൾ പിരിക്കുന്നത്. ഈജീസിൻെറ സി.ഇ.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥ൪ സജ്ജീകരണങ്ങൾക്കാ യി പാലിയേക്കരയിൽ എത്തിയിട്ടുണ്ട്. മണ്ണുത്തി -അങ്കമാലി ദേശീയപാതയിൽ ടോൾ പിരിവ് തുടങ്ങിയതുമുതൽ നാട്ടുകാരുടെയും വാഹനഉടമകളുടെയും പ്രതിഷേധത്തെ മുൻനി൪ത്തി രഹസ്യമായാണ് സ൪ക്കാ൪ ടോൾ പിരിവ് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കമ്പനി കൈമാറ്റം മുൻനി൪ത്തി കഴിഞ്ഞ ദിവസം മുതൽ ടോൾ നിരക്ക് 10 മുതൽ 40 രൂപവരെ ഉയ൪ത്തിയിരുന്നു. മണ്ണുത്തി -അങ്കമാലി ദേശീയപാതയിലുടനീളം സ൪വീസ് റോഡുകൾ നി൪മിക്കുമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ നി൪മാണം പൂ൪ത്തിയായില്ലെങ്കിൽ ടോൾ പിരിവ് നി൪ത്തുമെന്നും പിരിവ് തുടങ്ങും മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2011 ഡിസംബ൪ നാലിനാണ് ടോൾ പിരിവ് തുടങ്ങിയത്.
ടോൾ പിരിവിന് ബി.ഒ.ടി കരാറിൻെറ മറവിൽ ഫ്രഞ്ച് കമ്പനിക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ഏപ്രിൽ ഒന്നിന് കേരളത്തിൽ കരിദിനം ആചരിക്കുമെന്ന് ദേശീയപാത സംരക്ഷണ സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
