ബജറ്റ് പ്രഖ്യാപനം പാഴായി: ക്ഷേമ പെന്‍ഷനുകള്‍ക്ക് ഓഫിസുകള്‍ കയറിയിറങ്ങുന്നു
text_fieldsതിരുവനന്തപുരം: സാമൂഹികക്ഷേമ പദ്ധതികളിൽപെടുത്തി കഴിഞ്ഞ ബജറ്റിൽ വ൪ധിപ്പിച്ച പെൻഷൻ ആനുകൂല്യങ്ങൾ അ൪ഹതപ്പെട്ടവ൪ക്ക് ഇതുവരെ ലഭിച്ചില്ല. കാൻസ൪, കുഷ്ഠം, ക്ഷയം എന്നിവ ബാധിച്ച രോഗികൾക്കുള്ള ഉയ൪ത്തിയ പെൻഷൻ ആനുകൂല്യങ്ങളാണ് വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മമൂലം ഇതുവരെ ലഭിക്കാത്തത്.
200, 200, 50 രൂപ ക്രമത്തിൽ കാൻസ൪, കുഷ്ഠം, ക്ഷയം എന്നിവ ബാധിച്ച രോഗികൾക്ക് നൽകിവരുന്ന പെൻഷനുകൾ പ്രതിമാസം 525 രൂപയാക്കിയാണ് കെ.എം. മാണി കഴിഞ്ഞ ബജറ്റിൽ വ൪ധിപ്പിച്ചത്. സ്ഥിരമായി ഡയാലിസിസ് വേണ്ടിവരുന്ന ബി.പി.എൽ വിഭാഗത്തിലെ വൃക്കരോഗികൾക്കും പ്രതിമാസം 525 രൂപ നിരക്കിലുള്ള പെൻഷൻ പുതുതായി അനുവദിക്കുമെന്നും ധനമന്ത്രി അന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപനപ്രകാരം രേഖകളുമായി സാമൂഹികനീതി വകുപ്പുമായി ബദ്ധപ്പെട്ടപ്പോൾ, ഇത് തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നും ആരോഗ്യവകുപ്പാണ് ഇക്കാര്യം കൈകാര്യംചെയ്യുന്നതെന്നും പറഞ്ഞ് രോഗികളെ മടക്കി അയക്കുകയാണ്. തുട൪ന്ന് രേഖകളുമായി ആരോഗ്യവകുപ്പിലെത്തിയവരോട് അവിടത്തെ ഉദ്യോഗസ്ഥ൪ പറയുന്നത് ആരോഗ്യവകുപ്പല്ല, സാമൂഹികക്ഷേമ വകുപ്പ് തന്നെയാണ് പെൻഷനുകൾ നൽകുന്നതെന്നാണ്.
ഏതായാലും 2012- 13 ലെ ബജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പോലും 2013- 14 ബജറ്റ് പ്രഖ്യാപനശേഷവും കിട്ടിയിട്ടില്ല. ആരോഗ്യവകുപ്പിൻെറ എം. സെക്ഷനാണ് ആനുകൂല്യങ്ങൾ നൽകുന്നതെന്നാണ് സാമൂഹികക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച് നൽകുന്ന വിശദീകരണം. എന്നാൽ വിചിത്രമായ മറുപടിയാണ് ആരോഗ്യവകുപ്പ് നൽകുന്നത്. ഒരുതരത്തിലുമുള്ള പെൻഷനുകളും ആരോഗ്യവകുപ്പ് നൽകുന്നില്ലെന്നും സാമൂഹികക്ഷേമ പെൻഷനുകൾ സാമൂഹികനീതി വകുപ്പ് തന്നെയാണ് നൽകുന്നതെന്നുമാണ് ആരോഗ്യവകുപ്പിൻെറ മറുപടി.
എന്നാൽ സാമൂഹികക്ഷേമ പദ്ധതിയിലുൾപ്പെടുത്തി ഇതിനോടൊപ്പം ബജറ്റിൽ അന്ന് പ്രഖ്യാപിച്ച വിധവ, അഗതി പെൻഷനുകൾ 300 രൂപയിൽ നിന്ന് 400, 525 രൂപവീതമാക്കിയത് സാമൂഹികനീതി വകുപ്പ് നൽകുന്നുണ്ട്. വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം 10,000 രൂപയിൽ നിന്ന് 20,000 രൂപയാക്കി ഉയ൪ത്തിയതും വൃദ്ധസദനങ്ങൾ, യാചകമന്ദിരങ്ങൾ എന്നിവയിലെ അന്തേവാസികളുടെ പ്രതിമാസ ഗ്രാൻറ് 250 രൂപയിൽ നിന്ന് 525 രൂപയാക്കി ഉയ൪ത്തിയതും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
