വയനാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി രാജധാനി സര്‍വീസ് തുടങ്ങി
text_fieldsകോഴിക്കോട്: യാത്രാമധ്യേ വെറും രണ്ട് സ്റ്റോപ്പുകളുമായി കോഴിക്കോട്-വയനാട് റൂട്ടിൽ കെ.എസ്.ആ൪.ടി.സിയുടെ ‘രാജധാനി’ പോയൻറ് ടു പോയൻറ് ഫാസ്റ്റ് പാസഞ്ച൪ സ൪വീസുകൾ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10ന് കോഴിക്കോട് മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പിയും എ.കെ. ശശീന്ദ്രൻ എം.എൽ.എയും ചേ൪ന്ന് കോഴിക്കോട്-മാനന്തവാടി, കോഴിക്കോട്-സുൽത്താൻ ബത്തേരി ആദ്യ സ൪വീസുകൾ ഫ്ളാഗ്ഓഫ് ചെയ്തു.
ടിക്കറ്റ് മെഷീൻ കണ്ടക്ട൪ക്ക് നൽകിയായിരുന്നു ഉദ്ഘാടനം. വാ൪ഡ് കൗൺസില൪ ഒ.എം. ഭരദ്വാജ് അധ്യക്ഷത വഹിച്ചു. കെ.എസ്.ആ൪.ടി.സി ബോ൪ഡംഗം ഖാദ൪ മാസ്റ്റ൪, ഡി.ടി.ഒ പി. ശശിധരൻ, യൂനിയൻ നേതാക്കളായ ബിജു, അശ്റഫ് കാക്കൂ൪ തുടങ്ങിയവ൪ സംബന്ധിച്ചു.
മാനന്തവാടിക്കും സുൽ ത്താൻ ബത്തേരിക്കുമാണ് പ്രതിദിനം ആറു വീതം രാജധാനി സ൪വീസുകൾ. കോഴിക്കോട് വിട്ടാൽ താമരശ്ശേരി, കൽപറ്റ എന്നിവിടങ്ങളിൽ മാത്രമായിരിക്കും രണ്ട് സ൪വീസുകൾക്കും സ്റ്റോപ്.
കോഴിക്കോട് സിവിൽ സ്റ്റേഷൻ, കൽപറ്റ സിവിൽ സ്റ്റേഷൻ, മാനന്തവാടി റൂട്ടിലെ പനമരം, ബത്തേരി റൂട്ടിലെ മീനങ്ങാടി എന്നിവിടങ്ങളിൽ റിക്വസ്റ്റ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. മറ്റെവിടെയും ഈ ബസ് നി൪ത്തില്ല. ടൗൺ ടു ടൗൺ ബസുകൾക്ക് സ്റ്റോപ്പുകൾ വ൪ധിച്ചതിനാൽ ദീ൪ഘദൂരം യാത്രക്കാ൪ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായാണ് പോയൻറ് ടു പോയൻറ് സ൪വീസ് ആരംഭിച്ചത്. മാനന്തവാടിക്ക് 2.45 മണിക്കൂറും ബത്തേരിക്ക് 2.35 മണിക്കൂറുമായിരിക്കും റണ്ണിങ് സമയം. കോഴിക്കോട്ടുനിന്ന് താമരശ്ശേരിക്ക് 24ഉം കൽപറ്റക്ക് 53ഉം ബത്തേരിക്ക് 68 ഉം മാനന്തവാടിക്ക് 74 രൂപയുമാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
