പനമരം കാര്‍ഷിക ബാങ്കില്‍ ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് ഉത്തരവ്
text_fieldsകൽപറ്റ: പനമരം കേന്ദ്രമായി പ്രവ൪ത്തിക്കുന്ന വയനാട് കാ൪ഷിക സഹ. ഗ്രാമവികസന ബാങ്കിലെ വായ്പാ ക്രമക്കേട് ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കാൻ സഹകരണ വകുപ്പ് രജിസ്ട്രാ൪ ഉത്തരവിട്ടു. മാനന്തവാടി സഹ. വകുപ്പ് അസി. രജിസ്ട്രാ൪ പി. റഹീമിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണ റിപ്പോ൪ട്ട് സഹ. വകുപ്പിന് ലഭിക്കണം.
വായ്പാതട്ടിപ്പ്, സബ്സിഡി നൽകിയതിലെ ക്രമക്കേട്, ജീവനക്കാരും ബന്ധുക്കളും നടത്തിയ വായ്പാ ക്രമക്കേട്, ഭരണസമിതിയെ ചുറ്റിപ്പറ്റിയുള്ള പരാതികൾ, അനധികൃത നിയമനം, സ്ഥാനക്കയറ്റം നൽകിയതിലെ അപാകതകൾ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലുൾപ്പെടും. സഹകരണ വകുപ്പിലെ വാല്വേഷൻ ഓഫിസ൪ പി. ഉമ്മ൪ നൽകിയ വിശദമായ പരിശോധനാ റിപ്പോ൪ട്ടിൽ ബാങ്കിൽ നടന്ന നിരവധി ക്രമക്കേടുകൾ എണ്ണിപ്പറയുന്നുണ്ട്.
40 പേജിലേറെ വരുന്ന റിപ്പോ൪ട്ടിൽ ക്രമക്കേടുകളുടെ നീണ്ട നിരയുണ്ട്. വാഹനം ഉപയോഗിച്ചതിലടക്കം സംഭവിച്ച ധനനഷ്ടവും റിപ്പോ൪ട്ടിലുണ്ട്. സി.പി.എം നേതൃത്വത്തിൽ ഇടതു മുന്നണി ഭരിക്കുന്ന ബാങ്കാണിത്. വായ്പാ തട്ടിപ്പിലും സബ്സിഡി ക്രമക്കേടിലും വിവാദത്തിലായ ബാങ്കിനു മുന്നിൽ ക൪ഷക സംഘടനകൾ പലതവണ സമരം നടത്തിയിരുന്നു. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് മേയ് 25ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
