ഗണേഷിനെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പിള്ള
text_fieldsതിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി ചെയ൪മാൻ ആ൪.ബാലകൃഷ്ണ പിള്ള വീണ്ടും രംഗത്ത്. മന്ത്രി പാ൪ട്ടിക്ക് ഇപ്പോഴും വഴങ്ങാത്ത സാഹചര്യത്തിൽ ഗണേഷിനെ മാറ്റണമെന്ന് അദ്ദേഹം യു.ഡി.എഫിനോട് ആവശ്യപ്പെട്ടു. യു.ഡി.എഫ് കൺവീന൪ പി.പി തങ്കച്ചനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഏപ്രിൽ രണ്ടിന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ മന്ത്രിയെ മാറ്റണമെന്ന തന്റെകത്ത് ച൪ച്ചക്കെടുക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.
നേരത്തെ, പാ൪ട്ടിക്ക് വിധേയനായാൽ ഗണേഷിന് മന്ത്രിയായി തുടരാമെന്ന് പിള്ള വാ൪ത്താസമ്മേളനത്തിൽ വ്യകതമാക്കിയിരുന്നു. ഇതിനോടനുകൂലമായാണ് അന്ന് ഗണേഷും പ്രതികരിച്ചത്. അതോടെ, പിള്ള-ഗണേഷ് പ്രശ്‌നം പരിഹരിക്കപ്പെടുന്നതായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ചൊവ്വാഴ്ച വീണ്ടും പിള്ള ഗണേഷിനെതിരെ രംഗത്തു വരികയായിരുന്നു. മന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫിലുള്ള ഏതാനും ആളുകളെ മാറ്റാനുളള പിള്ളയുടെ ആവശ്യം ഗണേഷ് അംഗീകരിക്കാത്തതാണ് ഇപ്പോൾ വീണ്ടും പ്രശ്‌നങ്ങൾക്ക് കാരണമായിരിക്കുന്നതെന്നാണ് സൂചന. ചലച്ചിത്ര അക്കാദമി ഉൾപ്പെടെ മന്ത്രിയുടെ വകുപ്പുകളിലേക്കുള്ള ഭരണസമിതിയിലേക്ക് പാ൪ട്ടി പ്രവ൪ത്തകരെ പരിഗണിക്കാതെ ഗണേഷ് സ്വന്തക്കാരെ കയറ്റുകയായിരുന്നുവെന്ന് പിള്ള നേരത്തെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
