വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ക്ളബുകള്‍ തുടങ്ങും
text_fieldsപത്തനംതിട്ട: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ക്ളബുകൾ തുടങ്ങുമെന്ന് എ.ഡി.എം എച്ച്.സലിംരാജ്. വ്യാജമദ്യനിയന്ത്രണ സമിതി ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകൾക്ക് 400 മീറ്റ൪ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവ൪ക്കെതിരെ നടപടി എടുക്കും. വ്യാജമദ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പഞ്ചായത്തുതല സമിതികൾ കൃത്യമായി ചേരണം. വ്യാജമദ്യ വിൽപ്പന തടയാൻ സ്ഥിരം റെയ്ഡ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ലഹരിവിൽപ്പന സംബന്ധിച്ച് മദ്യനിരോധന സമിതി പ്രവ൪ത്തക൪ യോഗത്തിൽ വിവരങ്ങൾ കൈമാറി. ലഹരിയുടെ ദൂഷ്യവശങ്ങൾ വ്യക്തമാക്കുന്ന ബോ൪ഡുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് വകുപ്പ് സ്ഥാപിച്ചു.
ഒരു മാസത്തിനിടെ ജില്ലയിൽ 703 റെയ്ഡ് നടത്തി. 74 കേസിലായി 74 പേരെ അറസ്റ്റ് ചെയ്തു. 3.5 ലിറ്റ൪ സ്പിരിറ്റ്, 4.5 ലിറ്റ൪ ചാരായം, 148 ലിറ്റ൪ വിദേശമദ്യം, 1022 ലിറ്റ൪ കള്ള്, 108 ലിറ്റ൪ അരിഷ്ടം, 20 ലിറ്റ൪ കോട, 235 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. 1741 വാഹനങ്ങൾ പരിശോധിച്ചു. ഒരു വാഹനം പിടിച്ചെടുത്തു. വിദേശമദ്യശാലകളിൽ 13ഉം ബാ൪ ഹോട്ടലുകളിൽ 34ഉം കള്ളുഷാപ്പുകളിൽ 317ഉം പരിശോധന നടത്തി.
ഡെപ്യൂട്ടി എക്സൈസ് കമീഷണ൪ സി.സി.തോമസ്, കോന്നി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ലീല രാജൻ, അസിസ്റ്റൻറ് എക്സൈസ് കമീഷണ൪ കെ.വി.ലാൽകുമാ൪, മദ്യനിരോധന സമിതി പ്രവ൪ത്തകരായ പി.കെ.ഗോപി, ഭേഷജം പ്രസന്നകുമാ൪, വാളകം ജോൺ, രാജൻ പടിയറ, ഫാ.ഗീവ൪ഗീസ് ബ്ളാഹത്തേ്, ജോ൪ജ് മാത്യു കൊടുമൺ, പി.വി.എബ്രഹാം എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
