തലയോലപ്പറമ്പിലെ മാലിന്യക്കൂമ്പാരം ജനങ്ങള്‍ക്ക് ദുരിതമാകുന്നു
text_fieldsതലയോലപ്പറമ്പ്: പഞ്ചായത്തിലെ മാലിന്യങ്ങൾ പൊതുസ്ഥങ്ങളിൽ തള്ളുന്നത് നാട്ടുകാ൪ക്കും യാത്രക്കാ൪ക്കും ദുരിതമുണ്ടാക്കുന്നു.
ടൗണിനുള്ളിലെ കടകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഉപേക്ഷിക്കുന്ന വസ്തുക്കളാണ് മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നത്.
ആഴ്ചകളോളം കൂടിക്കിടന്ന് ദു൪ഗന്ധമുണ്ടാക്കിയിട്ടും മാലിന്യം പൂ൪ണമായി നീക്കാൻ അധികൃത൪ ശ്രമിക്കുന്നില്ലെന്നാണ് പരാതിയുള്ളത്.
ദിനേന നൂറുകണക്കിന് നാട്ടുകാ൪ വിവിധ ആവശ്യങ്ങൾക്കായി കയറി ഇറങ്ങുന്ന പഞ്ചായത്തോഫിസ്, വില്ലേജോഫീസ്, കൃഷിഭവൻ, മാ൪ക്കറ്റ്, ബസ് സ്റ്റാൻഡ് പരിസരം, കവലകൾ എന്നിവിടങ്ങളിലാണ് അലക്ഷ്യമായി മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.
ജനങ്ങളുടെ എതി൪പ്പ് ഭയന്ന് മാലിന്യങ്ങൾ കത്തിച്ചുകളയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഖര-ദ്രാവക മാലിന്യങ്ങൾ ഒന്നിച്ചുകൂട്ടിയിട്ടിരിക്കുന്നതിനാലാണ് പൂ൪ണമായും കത്താത്തത്. പകുതി കത്തിയമാലിന്യങ്ങൾ ദു൪ഗന്ധം പരത്തുകയാണ്. മാലിന്യ സംസ്കരണത്തിന് പഞ്ചായത്തിന് സ്വന്തമായി സൗകര്യമില്ലാത്തതിനാലാണ് മാലിന്യ പ്രശ്നം രൂക്ഷമാകുന്നത്. ഓടകളിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ വ്യാപാരസ്ഥാപനങ്ങളാൻ ആളുകൾ മടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
