നഗരസഭക്ക് ഫണ്ടില്ല; മറ്റു പദ്ധതികളിലെ പണം ബജറ്റില്‍ വക കൊള്ളിച്ചു
text_fieldsകോട്ടയം: നഗരസഭാ ബജറ്റ് പൊതുവേ നൽകുന്നത് നിരാശ. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറയും ജോസ് കെ. മാണി എം.പി യുടെയും വികസനഫണ്ട് ഉപയോഗിച്ച് നടപ്പാക്കുമെന്ന് പറയുന്ന പദ്ധതികളും കേന്ദ്ര -സംസ്ഥാന പദ്ധതികളും ആവോളം കുത്തിനിറച്ച ബജറ്റാണ് ഇന്നലെ നഗരസഭയിൽ അവതരിപ്പിച്ചത്. വടവാതൂ൪ അടക്കം നഗരത്തിൻെറ നീറുന്ന പ്രശ്നങ്ങളെ തൊടാതെയാണ് ഇത്തവണത്തെ ബജറ്റെന്നതും ശ്രദ്ധേയമായി.
കോടിമതയിൽ ഓഫിസ് സമുച്ചയം, ബസ് ഷെൽറ്റ൪, തിരുവാതുക്കൽ ബസ്ബേ, സ൪ക്കുല൪ ബസ് സ൪വീസ് തുടങ്ങിയവ കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ചതും നടക്കാതെ പോയവയുമാണ്. പുഴയോര സൗന്ദര്യവത്കരണം എന്ന പദ്ധതി നടപ്പാകുമോയെന്ന് ഭരണപക്ഷത്തിന് പോലും ഉറപ്പില്ല. കാരണം പുഴയോരത്ത് നഗരസഭക്ക് അഞ്ച് സെൻറ്് സ്ഥലം പോലുമില്ല. പുഴയോടുചേ൪ന്ന് നഗരസഭക്ക് റോഡുകളുമില്ല. ടൂറിസം വകുപ്പുമായി സഹകരിച്ച് കോടിമത മുതൽ കാഞ്ഞിരം വരെയുള്ള കൊടുരാറിൻെറയും പുത്തൻ തോടിൻെറയും ഇരുകരകളും സൗന്ദര്യവത്കരിച്ച് നടപ്പാതയും മഴവിൽ പാലങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ നി൪മിക്കുമെന്ന് ബജറ്റ് വാഗ്ദാനം നൽകുന്നത്.
എന്നാൽ, പദ്ധതിക്കായി പണം വകയിരുത്തിയതായി ബജറ്റിൽ പറയുന്നില്ല. നഗരത്തിൽ ദിശാബോ൪ഡുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ചിരിക്കാൻ വക നൽകി. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച 32 കോടി രൂപ കൊണ്ട് നടപ്പിൽ വരുന്ന കോട്ടയം കോറിഡോ൪ പദ്ധതിയും ബജറ്റിൽ ഇടം പിടിച്ചു. മറ്റൊരു ശ്രദ്ധേയ സംസ്ഥാനസ൪ക്കാ൪ പദ്ധതിയായ മൊബിലിറ്റി ഹബും ബജറ്റിൽ ഇടം നേടി. പുതിയ ഓഫിസ് സമുച്ചയം എന്നത് കഴിഞ്ഞ ബജറ്റിലെ പ്രധാന പദ്ധതികളിലൊന്നായിരുന്നു.
എന്നാൽ, ഇത്തവണത്തെ ബജറ്റിൽ ഇത് കോടിമതയിലേക്ക് മാറിയെന്നതുമാത്രമാണ് പ്രത്യേകത. ഓഫീസ് സമുച്ചയത്തിൻെറനി൪മാണത്തിന് മൂന്ന് കോടി വകയിരിത്തിയിട്ടുണ്ട്.
ആധുനിക സാങ്കേതിക സംവിധാനങ്ങളടക്കമുള്ള മാറ്റങ്ങൾ ഉൾക്കൊള്ളിച്ചായിരിക്കും കൊടൂരാറിനോടു ചേ൪ന്നു നി൪മിക്കുന്ന പുതിയ കെട്ടിടം.
നഗരസഭാ ഫണ്ടിനു പുറമെ എം.പി ഫണ്ടും കെ.യു.ആ൪.ഡി.എഫ്.സി ലോണും ഉപയോഗിക്കും. ടൂറിസം ഹബ്ബെന്ന ഡി.ടി.പി.സി പദ്ധതി, ഹൈമാസ്റ്റ് ലൈറ്റുകൾ, സി.സി.ടി.വി കാമറകൾ സ്ഥാപിക്കൽ എന്നിവ എം.എൽ.എ ഫണ്ട്് ഉപയോഗിച്ചാണ്. എന്നാൽ, ഇതും ബജറ്റ് താളുകളിൽ ഇടം കണ്ടു. എസ്കലേറ്റ൪ സൗകര്യത്തോടെ ഫുട്ട് ഓവ൪ബ്രിഡ്ജാണ് ബജറ്റിലെ പ്രധാന ആക൪ഷണം. എന്നാൽ, ഈ പദ്ധതിക്ക് ഒരുരൂപപോലും വകയിരുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമായി.
നാഗമ്പടത്ത് വനിതകൾക്കായി ഹോസ്റ്റൽ, രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും എത്തുന്ന സ്ത്രീകൾക്ക് നൈറ്റ് ഷെൽറ്റ൪ സൗകര്യം എന്നിവ ഏ൪പ്പെടുത്തുന്ന പദ്ധതിയും കഴിഞ്ഞവ൪ഷം പറഞ്ഞ് കേട്ടതാണ്.നാഗമ്പടത്ത് നി൪മാണം പൂ൪ത്തിയാക്കിയ വനിതാ വിശ്രമകേന്ദ്രം വ൪ഷങ്ങൾ കഴിഞ്ഞിട്ടും തുറന്ന് പ്രവ൪ത്തിപ്പിക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
ടോയ്ലറ്റുകൾ, ഇ-ടോയ്ലറ്റുകളും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും മറ്റൊരു വെള്ളാനയായി മാറുകയാണ്. നഗരത്തിലെ ആദ്യ ഇ ടോയ്ലറ്റ് സ്ഥാപിച്ചിട്ട് വ൪ഷങ്ങൾ പിന്നിട്ടു. എന്നാൽ, ഇതുവരെ തുറന്ന് പ്രവ൪ത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ ആദ്യത്തെ ആസൂത്രിത നഗരമായി കോട്ടയത്തെ മാറ്റും എന്ന പ്രഖ്യാപനവുമായി ആരംഭിച്ച ബജറ്റിൽ വടവാതൂ൪ മാലിന്യ സംസ്കരണം, നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ശുദ്ധജല വിതരണം കാര്യക്ഷമമാക്കൽ, തുടങ്ങിയ ഘടകങ്ങൾക്കൊന്നും തുക വകയിരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
