യുവാവിന്‍െറ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
text_fieldsചാരുംമൂട്: സൗദി അറേബ്യയിലെ റിയാദിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട യുവാവിൻെറ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. കൊല്ലം കുന്നത്തൂ൪ ശൂരനാട് തെക്ക് ഷീലാഭവനത്തിൽ പരേതനായ ദാമോദരൻെറ മകൻ സുധീഷാണ് (40) മരിച്ചത്. മാ൪ച്ച് 15ന് റിയാദിലെ അൽഷിഫ ഇൻഡസ്ട്രിയൽ ഏരിയയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സുധീഷിൻെറ ഭാര്യ മിനി കേന്ദ്രമന്ത്രിമാരായ വയലാ൪ രവി, കൊടിക്കുന്നിൽ സുരേഷ്, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, സൗദിയിലെ ഇന്ത്യൻ എംബസി മേധാവി എന്നിവ൪ക്ക് നിവേദനം നൽകി. റിയാദിലെ മലയാളി സമാജവും അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് സുധീഷ് ജോലിക്കായി റിയാദിൽ എത്തിയത്. ഡിസംബ൪ 12ന് അൽഷിഫ ഇൻഡസ്ട്രിയൽ ഏരിയയിലെ വ൪ക്ഷോപ്പിൽ ജോലിക്ക് ചേ൪ന്നു. ആലപ്പുഴ സ്വദേശിയുടെ മേൽനോട്ടത്തിലുള്ള വ൪ക്ഷോപ്പായിരുന്നു. മാ൪ച്ച് 15ന് മരിച്ചവിവരം 16നാണ് നാട്ടിൽ അറിയിക്കുന്നത്. 15ന് മരണവിവരം അറിഞ്ഞ റിയാദിലെ ബന്ധുക്കൾ വ൪ക്ഷോപ്പ് ഉടമയുമായി ടെലിഫോണിൽ ബന്ധപ്പെട്ടെങ്കിലും വിവരം മറച്ചുവെച്ചതായി ബന്ധുക്കൾ പറഞ്ഞു. റിയാദിലെ അൽസുമേഷി ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മരണവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരന് അജ്ഞാത ടെലിഫോണും വന്നെന്ന് പറയുന്നു. കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
