ജ്വല്ലറി കവര്‍ച്ച: അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്
text_fieldsഅരൂ൪: ജ്വല്ലറി കവ൪ച്ചാ കേസിൽ അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്. ഞായറാഴ്ച പുല൪ച്ചെ രണ്ടുമണിയോടെ ദേശീയപാതയിൽ എസ്.ബി.ടി അരൂ൪ ബ്രാഞ്ചിന് എതി൪വശമുള്ള ഹസ്ന ജ്വല്ലറിയിൽ നിന്നും വെള്ളിയാഭരണങ്ങൾ മോഷ്ടിച്ച സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊ൪ജിതമാക്കി. ജ്വല്ലറിക്ക് സമീപമുള്ള വ൪ക്ഷോപ്പിലെ ജീവനക്കാരനെ കത്തിമുനയിൽ നി൪ത്തികട്ടിലിൽ കെട്ടിയിട്ട് മോഷണം നടത്തിയ രീതിയും ഗ്യാസ് കട്ട൪ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളുമായി മോഷണത്തിന് എത്തിയതുമാണ് പൊലീസിനെ ഗൗരവത്തിലുള്ള അന്വേഷണത്തിലേക്ക് തിരിച്ചുവിടുന്നത്.
വ൪ക്ഷോപ്പ് ജീവനക്കാരൻ പാലക്കാട് സ്വദേശി ബിജിനെയാണ് കെട്ടിയിട്ടത്. മോഷ്ടാക്കൾ പരസ്പരം സംസാരിച്ചത് ഹിന്ദിയിലാണെന്ന് ബിജിൻ പറയുന്നു. ഇതാണ് അന്യസംസ്ഥാനക്കാരിലേക്ക് അന്വേഷണം തിരിച്ചുവിടാൻ കാരണം.
ക്രിമിനൽ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ മോചിതരായി എത്തിയവരെക്കുറിച്ചും അന്വേഷിക്കുന്നു. പ്രഫഷനൽ മോഷണസംഘത്തിൻെറ രീതികൾ മോഷണശ്രമത്തിന് ഉപയോഗിച്ച് ഉന്നത പൊലീസ് അധികാരികളെയും ജാഗരൂകരാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
