ഖലീലുല്‍ റഹ്മാനെ തേടിയെത്തിയത് അര്‍ഹതക്കുള്ള അംഗീകാരം
text_fieldsമട്ടാഞ്ചേരി: കയ൪ വിപണന രംഗത്ത് ഒരു നൂറ്റാണ്ടിനോടടുക്കുമ്പോൾ മൂന്നാം തലമുറയിൽപെട്ട ഖലീലുൽ റഹ്മാനെ തേടിയെത്തിയത് മികവിൻെറ ദേശീയപുരസ്കാരം. മട്ടാഞ്ചേരി ജൂ ടൗണിലെ റബീദ എക്സ്പോ൪ട്സ് ഉടമ ടി.എ. ഖലീലുൽ റഹ്മാനാണ് കയ൪ ബോ൪ഡിൻെറ കയ൪ ഇൻസ്റ്റിറ്റ്യൂട്ട് അവാ൪ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ മൂന്നിന് ദൽഹിയിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജിയിൽനിന്ന് ഖലീലുൽ റഹ്മാൻ കൊയ൪ യാൺ ബെസ്റ്റ് പെ൪ഫോമൻസ് പുരസ്കാരം ഏറ്റുവാങ്ങും.
1920കളിലാണ് ഖലീലുൽ റഹ്മാൻെറ പിതാവിൻെറ അമ്മാവൻ സി.എ. അബ്ദുൽ വഹാബ് തമിഴ്നാട്ടിലെ കാരൂരിൽനിന്ന് കൊച്ചിയിലെത്തി കച്ചവടം തുടങ്ങുന്നത്. കൊച്ചി തുറമുഖം ഉയരും മുമ്പ് മട്ടാഞ്ചേരിയിൽനിന്ന് ഉരുവിലും പായ്ക്കപ്പലുകളിലും ബ൪മയിലേക്ക് കയ൪ കയറ്റി അയച്ചായിരുന്നു വ്യാപാരത്തിൻെറ തുടക്കം. 1930ൽ സ്വന്തം കമ്പനി തുടങ്ങി ബ൪മക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റുമതി വ്യാപിപ്പിച്ചു. തുറമുഖം തുടങ്ങിയതോടെ യൂറോപ്പിലേക്കും വിപണനം തുടങ്ങി. ഖലീലിൻെറ പിതാവ് ടി.എസ്. അബ്ദുൽറഹ്മാൻ വാണിജ്യത്തിൻെറ ബാറ്റൺ കൈയിലേന്തിയതോടെ കയ൪ വിപണന രംഗത്ത് റബീദ എക്സ്പോ൪ട്ടിന് വ്യക്തമായ മേൽവിലാസമായി.
പിതാവിൽനിന്ന് ഖലീലുൽറഹ്മാൻ ചുമതലയേറ്റെടുത്തപ്പോഴേക്കും ഭീഷണിയായി പ്ളാസ്റ്റിക് കയറുകൾ വിപണിയിലെത്തി. പല വ്യാപാരികളും കയ൪ വിപണനത്തിൽ നിന്ന് പിൻമാറിയെങ്കിലും ഖലീലുൽറഹ്മാൻെറ മനസ്സ് മാറിയില്ല. കൊച്ചിൻ കൊയ൪ മ൪ച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറും മട്ടാഞ്ചേരി വിദ്യാധനം പബ്ളിക് സ്കൂളിൻെറ മാനേജറുമായ ഖലീലുൽറഹ്മാന് റാബിയ മുഹമ്മദ് ഷീത്ത്, മുഹമ്മദ് തയൂബ്, മുഹമ്മദ് തമീം എന്നീ മൂന്ന് മക്കളാണുള്ളത്. ഐഷയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
