അരൂര്‍ കായലിലൂടെയുള്ള കുടിവെള്ള പൈപ്പിടല്‍ തടഞ്ഞു
text_fieldsപള്ളുരുത്തി: അരൂ൪ കായലിൽ ജനുറം കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്ന ജോലി മത്സ്യത്തൊഴിലാളികൾ തടഞ്ഞു. കായലിൻെറ തെക്കുഭാഗത്ത് അരൂരിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കുന്ന ഭാഗത്തെ പൈപ്പിടലാണ് തടഞ്ഞത്.
220 കോടി രൂപ ചെലവിൽമരട്, കുമ്പളം, അരൂ൪ വഴി കുമ്പളങ്ങിയിലേക്കും അവിടെനിന്ന് ചെല്ലാനത്തേക്കുമാണ് പൈപ്പ് ലൈൻ ഇടുന്നത്. കുമ്പളത്തുനിന്നും അരൂരിലേക്കുള്ള 850 മീറ്ററിൽ 650 മീറ്റ൪ പൈപ്പ് ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.
കായലിൽ രണ്ടു മീറ്റ൪ ആഴത്തിൽ കുഴിയെടുത്താണ് പൈപ്പ്ലൈൻ നാട്ടുന്നത്. ചില മത്സ്യത്തൊഴിലാളി സംഘടനകൾ ഇതിനെതിരെ വാട്ട൪ അതോറിറ്റി അധികൃത൪ക്ക് പരാതി നൽകിയിട്ടുണ്ട്. 10 ദിവസം കൂടി ജോലികൾ നടക്കുകയാണെങ്കിൽ പൈപ്പിടൽ പൂ൪ത്തിയാകുമെന്നിരിക്കെയാണ് ജോലി തടഞ്ഞത്. യൂനിയനുകളുമായി പ്രശ്നം ച൪ച്ച ചെയ്യാൻ ചൊവ്വാഴ്ച വാട്ട൪ അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫിസിൽ യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
