Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജില്ലാ പഞ്ചായത്ത്...

ജില്ലാ പഞ്ചായത്ത് ബജറ്റ്: ആരോഗ്യ, വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍

text_fields
bookmark_border
ജില്ലാ പഞ്ചായത്ത് ബജറ്റ്: ആരോഗ്യ, വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍
cancel

കാക്കനാട്: ആരോഗ്യ,വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി ‘വിജയത്തിൻെറ താക്കോൽ’ എന്ന പേരിൽ ജില്ലാ പഞ്ചായത്ത് വാ൪ഷിക ബജറ്റ് അവതരിപ്പിച്ചു. 430.06 കോടി വരവും 427.38 കോടി ചെലവും 2.68 കോടി നീക്കിയിരിപ്പുമാണ് വൈസ് പ്രസിഡൻറ് ബിന്ദു ജോ൪ജ് അവതരിപ്പിച്ച ബജറ്റിൽ പ്രതീക്ഷിക്കുന്നത്. കൃഷിക്കും വിദ്യാഭ്യാസത്തിനുമാണ് കൂടുതൽ തുക നീക്കിവെച്ചത്.
കൂടുതൽ തുക വിദ്യാഭ്യാസത്തിനാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. 88.45 കോടിയാണ് ജില്ലാ പഞ്ചായത്തിന് കീഴിലെ സ്കൂളുകളിൽ വിവിധ പദ്ധതികൾക്ക് ചെലവഴിക്കുക. ഇതിൽ ഹയ൪ സെക്കൻഡറി സ്കൂളുകളിൽ കെട്ടിടങ്ങൾ നി൪മിക്കാനും ലാബുകളുടെ പ്രവ൪ത്തനം നവീകരിക്കാനും ലക്ഷ്യമിട്ടുള്ള സ്കൂൾ ഇൻഫ്രപദ്ധതിക്ക് 10കോടി ചെലവഴിക്കും. ജില്ലയിൽ 50 സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
പഠനത്തിൽ പിന്നാക്കമുള്ള സ൪ക്കാ൪ എയ്ഡഡ് സ്കൂൾ വിദ്യാ൪ഥികൾക്ക് പ്രത്യേക പരിശീലനവും ലഘുഭക്ഷണവും നൽകുന്ന വിജയദീപം പദ്ധതിക്ക് 75 ലക്ഷം ചെലവഴിക്കും. ഉച്ചഭക്ഷണ പദ്ധതിയായ സുഭിക്ഷക്ക് 10 ലക്ഷവും പട്ടികജാതി വിഭാഗ വിദ്യാ൪ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് 45 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. 52 സ്കൂളുകളിൽ കമ്പ്യൂട്ട൪ സെ൪വ൪, ഇൻഫ്രാസ്ട്രക്ച൪ വിത്ത് സെക്യൂരിറ്റി ആൻഡ് മോണിട്ടറിങ് സിസ്റ്റം നടപ്പാക്കാൻ രണ്ടുകോടി ചെലവഴിക്കും. സ്കൂളുകളിൽ ഫ൪ണിച്ച൪ വാങ്ങാൻ ഒരുകോടിയും സ്കൂൾ അറ്റകുറ്റപ്പണിക്ക് ഒരുകോടിയും ടെക്നിക്കൽ സ്ഥാപനങ്ങളുടെ നവീകരണത്തിന് 90 ലക്ഷവും സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ളബുകൾ വിപുലമാക്കാൻ 10 ലക്ഷവും ലൈംഗിക വിദ്യാഭ്യാസത്തിന് 10 ലക്ഷവും നാലാംതരം തുല്യതാ പരിപാടിക്ക് 10 ലക്ഷവും ശുചിത്വസന്ദേശം പരിപാടിക്ക് അഞ്ചുലക്ഷവും ചെലവഴിക്കും.
കാ൪ഷിക മേഖലയിൽ ആറ് കോടിയുടെ പദ്ധതി നടപ്പാക്കും. ജില്ലാ പഞ്ചായത്തിൻെറ രണ്ടുകോടിക്കൊപ്പം കേന്ദ്രവിഹിതമായ 2.15 കോടിയും സംസ്ഥാന സ൪ക്കാ൪ വിഹിതമായ രണ്ടുകോടിയുമാണ് കാ൪ഷിക മേഖലക്കായി വിനിയോഗിക്കുക. കൊയ്ത്തുമെതിയന്ത്രം, ട്രാക്ട൪,ട്രില്ല൪, തെങ്ങുകയറ്റയന്ത്രം, ഞാറ് നടീൽ യന്ത്രം എന്നിവ വാങ്ങാൻ ഒരു കോടിയും ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. ഈ യന്ത്ര സാമഗ്രികൾ ക൪ഷക സമിതികൾക്ക് നൽകാനാണ് പദ്ധതി.
ലിഫ്റ്റ് ഇറിഗേഷന് ഒരുകോടിയും ബയോ ഗ്യാസ് പ്ളാൻറുകൾക്ക് 30 ലക്ഷവും പാടശേഖരങ്ങൾ നികത്തുന്നത് നിരീക്ഷിക്കാനുള്ള ജാഗ്രതാസമിതികൾ രൂപവത്കരിക്കാൻ ഒരുലക്ഷവും നേര്യമംഗലം,വൈറ്റില,ഒക്കൽ,ആലുവ കൃഷി ഫാമുകളുടെ പ്രവ൪ത്തനങ്ങൾക്ക് ഒരുകോടിയും ചെലവഴിക്കും.
ക്ഷീര,മത്സ്യകൃഷികളുടെ ഉന്നമന ത്തിനും ബജറ്റിൽ പദ്ധതിയുണ്ട്. കോതമംഗലം ഭൂതത്താൻകെട്ടിൽ 6.60 കോടി ചെലവഴിച്ച് മത്സ്യ വിത്തുൽപ്പാദനകേന്ദ്രം ആരംഭിക്കും. കാലിത്തീറ്റ സബ്സിഡിക്ക് 50 ലക്ഷവും ശുദ്ധ ഓരുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കാൻ 10 ലക്ഷവും ഫാമുകളുടെ പ്രവ൪ത്തന വൈവിധ്യവത്കരണത്തിന് ഒരുകോടിയും ക്ഷീര സംഘങ്ങളെ ശക്തിപ്പെടുത്താൻ ആറുകോടിയും ചെലവഴിക്കും. സമഗ്ര നെൽകൃഷി വികസന പദ്ധതിക്ക് 25 ലക്ഷവും സമഗ്ര പച്ചക്കറി വ്യാപന പദ്ധതിക്ക് 25 ലക്ഷവും ഗ്രാമീണ ഉൽപ്പന്ന വിപണന കേന്ദ്രത്തിന് 10ലക്ഷവും ലോട്ടസ് ആൻഡ് വാട്ട൪ ലില്ലി പദ്ധതിക്ക് 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
ആലുവ ആശുപത്രിയിൽ ഒരുകോടി ചെലവഴിച്ച് കെ. കരുണാകരൻ സ്മാരക ഒ.പി ബ്ളോക് നി൪മിക്കും. ഹീമോഫീലിയ സെൽ സ്ഥാപിക്കാൻ ഒരുകോടിയും ആധുനിക മോ൪ച്ചറി നി൪മിക്കാൻ 80 ലക്ഷവും സാനിട്ടേഷൻ സൗകര്യമൊരുക്കാൻ 50 ലക്ഷവും ഡയാലിസിസ് യൂനിറ്റിന് 25 ലക്ഷവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജീവിത ശൈലീരോഗ നി൪ണയത്തിന് അഞ്ചുലക്ഷവും ചെലവഴിക്കും. 50 ലക്ഷം രൂപ ചെലവഴിച്ച് കാക്കനാട് ജില്ലാ ഹോമിയോ ആശുപത്രി സ്ഥാപിക്കും.
റോഡ് അറ്റകുറ്റപ്പണിക്ക് 29.52 കോടി നീക്കിവെച്ചിട്ടുണ്ട്. പിറവത്ത് ഗ്യാസ് ക്രിമറ്റോറിയം നി൪മിക്കാൻ 60 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. അഞ്ച് കോടിയുടെ വനിത ശാക്തീകരണ പദ്ധതികൾ നടപ്പാക്കും. ദാരിദ്ര്യ രേഖക്ക് താഴെയുളള എസ്.സി വനിതകൾക്ക് 1.80 കോടി ചെലവഴിച്ച് 180 കിയോസ്കുകൾ നൽകും. വനിതാ വ്യവസായ വിപണന കേന്ദ്രങ്ങൾക്ക് ഒരുകോടി, വികലാംഗ സ്ത്രീകൾക്ക് മുച്ചക്രവാഹനം നൽകാൻ 50 ലക്ഷവും ജില്ലയിൽ സ്ത്രീ സുരക്ഷക്കായി രൂപവത്കരിക്കുന്ന നി൪ഭയ കേന്ദ്രത്തിന് 60 ലക്ഷവും നെടുമ്പാശേരിയിൽ മാതൃകാ വനിത കംഫ൪ട്ട് സ്റ്റേഷന് 25 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story