‘പലിശക്കാരന് പൊലീസ് കൂട്ട്’
text_fieldsതൃശൂ൪ : പണം പലിശക്ക് നൽകുന്നയാളുടെ തട്ടിപ്പുകൾക്ക് പൊലീസ് കൂട്ടുനിൽക്കുന്നതായി പരാതി. വെങ്ങിണിശേരി കൊന്നക്കപ്പറമ്പിൽ സുബീഷ്കുമാറിനെതിരെയാണ് വീടും സ്ഥലവും നഷ്ടപ്പെട്ടവ൪ പരാതിയുമായി രംഗത്തു വന്നത്. സുബീഷിൻെറ കൈയിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി മൂന്നും അഞ്ചും ലക്ഷം മേടിച്ചവരുണ്ടെന്നും മൂന്ന് വ൪ഷം കഴിഞ്ഞിട്ടും മുതലും പലിശയും പൂ൪ണമായും നൽകാമെന്ന് പറഞ്ഞിട്ടും വസ്തുവോ രേഖകളോ തിരികെ നൽകാൻ സുബീഷ് തയാറാകുന്നില്ലെന്നും തട്ടിപ്പിനിരയായവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
തങ്ങളുടെ വസ്തുവിൻെറ രേഖകൾ ബാങ്കിൽ പണയം വെച്ച് സുബീഷ് വൻ തുക വാങ്ങിയിട്ടുണ്ടെന്നും ചേ൪പ്പ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും പൊലീസ് ഇയാളുമായി ഒത്തുകളിക്കുകയാണെന്നും തട്ടിപ്പിനിരയായവ൪ ആരോപിച്ചു.
ചേ൪പ്പ് എസ്.ഐ സുനിൽരാജ് സുബീഷിനെ പിടികൂടി വീട്ടിൽ റെയ്ഡ് നടത്തി പലരുടെയും വസ്തുക്കളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും കാറും പിടിച്ചെടുത്തെങ്കിലും ദു൪ബലമായ വകുപ്പുകൾ മാത്രം ചേ൪ത്താണ് കേസെടുത്തത്.
അതിനാൽ സുബീഷിന് കോടതിയിൽ നിന്ന് ജാമ്യം കിട്ടിയെന്നും ഇവ൪ പറയുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് എച്ച്.അഷ്റഫിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലത്രേ. ഇത് സംബന്ധിച്ച് പരാതി നൽകാനെത്തിയപ്പോൾ ചേ൪പ്പ് സി.ഐ അടക്കമുള്ളവ൪ തങ്ങളെ അധിക്ഷേപിച്ച് ഇറക്കിവിട്ടെന്ന് ഇവ൪ പറഞ്ഞു.
സുബീഷിൻെറ ജ്യേഷ്ഠൻെറ സുഹൃത്താണ് ജില്ലാപൊലീസ് സൂപ്രണ്ടെന്നും എസ്.പിയുടെ സമ്മ൪ദം മൂലമാണ് സുബീഷിനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതെന്നും തട്ടിപ്പിനിരയായ പ്രദീപ്, പ്രമോദ്, മുരളീകുമാ൪, മഹേഷ്, എം.എം.പ്രദീപ് എന്നിവ൪ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് ഇവ൪ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
