അടഞ്ഞുകിടന്ന സഹകരണസംഘത്തില്‍ തീപിടിത്തം
text_fieldsചാലക്കുടി: അടഞ്ഞുകിടന്ന സഹകരണസംഘത്തിൽ തീപിടിത്തം. പതിനായിരങ്ങളുടെ നഷ്ടം സംഭവിച്ചു. ഫയ൪ഫോഴ്സിൻെറ സന്ദ൪ഭോചിത ഇടപെടൽ മൂലം വൻനാശനഷ്ടം ഒഴിവായി. ചാലക്കുടി- മാള റോഡിൽ ഐ.ടിക്കും പോട്ടറീസിനും ഇടയിലുള്ള ചാലക്കുടി സാങ്കേതിക സഹകരണസംഘത്തിലാണ് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ തീപിടിത്തം ഉണ്ടായത്.
പരിസരവാസികൾ അറിയച്ചതനുസരിച്ച് ചാലക്കുടി ഫയ൪ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
മരം കൊണ്ടുള്ളതും സ്റ്റീൽ കൊണ്ടുള്ളതുമായ അലമാരകൾ പൂ൪ണമായും നശിച്ചു. അലമാരക്കകത്ത് രേഖകൾ ഉണ്ടായിരുന്നോ എന്നറിയില്ല. വ൪ക്ക് ഷെഡിൽ സൂക്ഷിച്ചിരുന്ന ഫ൪ണിച്ചറുകളുടെ പുറം ചട്ടകളും മെഷീനറികളിൽ ചിലതും ചട്ടകളും മരപ്പട്ടികകളും കത്തിനശിച്ചതായി ഫയ൪ഫോഴ്സ് അധികൃത൪ അറിയിച്ചു. പകൽ തീ പിടിക്കാനുള്ള സാഹചര്യം ദുരൂഹമാണ്. പകൽ ഏതു സമയത്തും ആളുകൾ ഉള്ളതാണ് ഐ.ടി.ഐ ജങ്ഷൻ. തൊട്ടടുത്ത് പോട്ടറീസിൻെറ സ്ഥലത്തേക്ക് തീ പടരാതിരുന്നത് വൻ ഭാഗ്യമായി.
പോട്ടറീസിൻെറ കോമ്പൗണ്ടിലും മര ഉരുപ്പടികൾ, ഉണങ്ങിയ മരങ്ങൾ എന്നിവയും ധാരാളമുള്ളതായി പറയുന്നു.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് സ്ഥാപനം. നേരത്തെ ചാലക്കുടി- കുന്നത്തുനാട് സാങ്കേതിക സഹകരണസംഘം എന്നായിരുന്നു പേര്.
മരപ്പണിക്കാ൪ക്കായി രൂപവത്കരിച്ചതാണിത്. സ൪ക്കാ൪ ഓഫിസുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യമായ ഫ൪ണിച്ച൪ നി൪മിച്ചുകൊടുക്കലായിരുന്നു ആദ്യഘട്ടത്തിലെ പ്രധാന പ്രവ൪ത്തനം.
എന്നാൽ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും സഹകരണ സംഘത്തെ തള൪ത്തുകയും കൃത്യവിലോപം നടന്നതായി ആരോപണം ഉയരുകയും ചെയ്തിരുന്നു. പത്തുവ൪ഷം മുമ്പ് സ്ഥാപനം പൂട്ടി ഭരണം അഡ്മിനിസ്ട്രേറ്റ൪ ഏറ്റെടുക്കുന്നതുവരെ അമ്പതിൽ താഴെ അംഗങ്ങളാണുണ്ടായിരുന്നത്. സംഘം കടത്തിലാണെന്നും ചില വകുപ്പുകളിൽ നിന്നും പണം കിട്ടാനുണ്ടെന്നും സംഘത്തിൻെറ ആദ്യകാല അംഗങ്ങൾ അറിയിച്ചു. സംഘം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരുന്നു. അസി. ഫയ൪ഓഫിസ൪ എം. വിക്രമൻ, ലീഡിങ്ഫയ൪മാൻ പി. അജിത്കുമാ൪, സേനാംഗങ്ങളായ കെ.ആ൪. ജോസ്, പി.സി. വിജയൻ, ഡി. പ്രവീൺ, പി.എസ്. ലാലു എന്നിവരുടെ നേതൃത്തിലാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
