തിരുവനന്തപുരം: ലുക്കൗട്ട് നോട്ടീസിലെ പ്രതി വിമാനത്താവളത്തിൽ പിടിയിൽ. ചെങ്ങന്നൂ൪ സ്വദേശി പാസ്റ്റ൪ വ൪ഗീസ് (61) ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻെറ പിടിയിലായത്.
ഇടുക്കി പീരുമേട് സ്റ്റേഷനിൽ സ്ത്രീപീഡന കേസിൽ പ്രതിയായ ഇയാൾ ലുക്കൗട്ട് നോട്ടീസ് ഇറക്കുംമുമ്പെ വിദേശത്തേക്ക് കടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം യു.കെയിൽനിന്ന് തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. എമിഗ്രേഷൻ വലിയതുറ പൊലീസിന് കൈമാറി. ഇയാൾ വ൪ഷങ്ങളായി കുടുംബസമേതം യു.കെയിലാണ് താമസം.