Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightക്രൈസ്തവര്‍...

ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആചരിച്ചു

text_fields
bookmark_border
ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആചരിച്ചു
cancel

തിരുവനന്തപുരം-കൊല്ലം: പീഡാനുഭവ വാരാചരണത്തിന് തുടക്കംകുറിച്ച് വിശ്വാസികൾ ഓശാനപ്പെരുന്നാൾ ആചരിച്ചു. ഇനി ഒരാഴ്ച വിശ്വാസികൾക്ക് പ്രാ൪ഥനയുടെയും ത്യാഗത്തിൻെറയും ദിനങ്ങളാണ്. ജറുസലേം ദേവാലയത്തിലേക്ക് യേശു നടത്തിയ രാജകീയ പ്രവേശത്തെ ഒലീവിലകൾ വീശി ജനം ഓശാന പാടി വരവേറ്റതിൻെറ സ്മരണയിലാണ് ക്രൈസ്തവ൪ ഓശാനപ്പെരുന്നാൾ ആഘോഷിച്ചത്.
രാവിലെ തിരുക൪മങ്ങൾക്കുശേഷം കുരുത്തോലയേന്തി വിശ്വാസികൾ പ്രദക്ഷിണം നടത്തി. യേശുവിൻെറ അവസാന അത്താഴത്തെ ഓ൪മിപ്പിച്ച് പെസഹാ വ്യാഴവും കുരിശേറ്റത്തിൻെറ സ്മരണയിൽ ദു$ഖവെള്ളിയും ഉയി൪പ്പുഞായറും വിശുദ്ധവാരത്തിൽ ആചരിക്കും.
പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ ഓശാന ഞായ൪ തിരുക്ക൪മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജ൪ ആ൪ച്ച്ബിഷപ് ക൪ദിനാൾ മാ൪ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാബാവ മുഖ്യകാ൪മികനായിരുന്നു. കുരുത്തോല വാഴ്വ് ശുശ്രൂഷയും പ്രദക്ഷിണവും തുട൪ന്ന് വിശുദ്ധ കു൪ബാനയും നടന്നു. പാളയം സെൻറ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ നടന്ന കുരുത്തോല വെഞ്ചരിപ്പിനും പ്രദക്ഷിണത്തിനും ദിവ്യബലിക്കും തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ.എം.സൂസൈപാക്യം മുഖ്യകാ൪മികനായിരുന്നു.
പി.എം.ജി ലൂ൪ദ് ഫെറോന പള്ളിയിൽ ചങ്ങനാശ്ശേരി അതിരൂപത വികാരി മോൺ.ജോൺ വി.തടത്തിൽ മുഖ്യകാ൪മികനായിരുന്നു. കുരുത്തോല പ്രദക്ഷിണത്തിലും വിശുദ്ധ കു൪ബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കുകൊണ്ടു. പാളയം സെൻറ് മേരി സമാധാനരാജ്ഞി ബസലിക്കയിൽ തിരുക്ക൪മങ്ങൾക്ക് ബസലിക്ക റെക്ട൪ ഫാ.ശാന്തൻ ചെരുവിൽ മുഖ്യകാ൪മികനായിരുന്നു. പോങ്ങുംമൂട് അൽഫോൻസാ ദേവാലയത്തിൽ ഫാ.റോണി മാളിയേക്കൽ കാ൪മികത്വം വഹിച്ചു. പേരൂ൪ക്കട ലൂ൪ദ് ഹിൽ ദേവാലയത്തിൽ വികാരി ഫാ.ജോസഫ് കൊച്ചുചിറയിൽ മുഖ്യകാ൪മികനായിരുന്നു.
കേശവദാസപുരം നസ്രത്ത് ചാപ്പലിൽ സഹവികാരി ഫാ.സോണി മുണ്ടുനടയ്ക്കൽ മുഖ്യകാ൪മികനായിരുന്നു.വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലത്തിൽ വികാരി ഫാ.ഗ്ളാഡിൻ അലക്സ് കാ൪മികത്വം വഹിച്ചു. നെയ്യാറ്റിൻകര ഭദ്രാസന ദേവാലയത്തിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസൻറ് സാമുവൽ മുഖ്യകാ൪മികനായിരുന്നു. പുന്നൻറോഡിലെ സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓ൪ത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ഡോ.ഗീവ൪ഗീസ് മാ൪ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാ൪മികനായിരുന്നു. വൈകുന്നേരം നടന്ന ധ്യാനയോഗം മാത്യു ജി.ഡാനിയേൽ നയിച്ചു.സ്പെൻസ൪ ജങ്ഷനിലെ സെൻറ് ജോ൪ജ് ഓ൪ത്തഡോക്സ് സിറിയൻ കത്തീഡ്രലിലും തമലം സേക്രഡ് ഹാ൪ട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തിലും ഓശാനഞായ൪ തിരുക്ക൪മങ്ങൾ നടന്നു.
കൊല്ലം തോപ്പ് സെൻറ് സ്റ്റീഫൻസ് ദേവാലയത്തിൽ വിശുദ്ധവാരാചരണതിരുക൪മങ്ങൾ ആരംഭിച്ചു. 31ന് സമാപിക്കും. ഞായറാഴ്ച കുരുത്തോല ആശീ൪വാദത്തിനുശേഷം പ്രദക്ഷിണം നടന്നു. 28 ന് വൈകുന്നേരം 5.30 ന് തിരു അത്താഴപൂജ, കാൽകഴുകൽ ക൪മം, ആരാധന, 29ന് രാവിലെ ആറുമുതൽ ഉച്ചക്ക് മൂന്നുവരെ ആരാധന, 3.30 ന് ദൈവവചന പ്രഘോഷണം, കുരിശ് ആരാധന, ജീവകാരുണ്യ സ്വീകരണം, നഗരികാണിക്കൽ, തുട൪ന്ന് കുരിശിൻെറ വഴി എന്നിവ നടക്കും. 30 ന് രാത്രി 11 ന് പെസഹ ജാഗരം, 31ന് രാവിലെ എട്ടിന് ദിവ്യപൂജ എന്നിവയും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story