സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിജിലന്‍സ് സെല്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം
text_fieldsതിരുവനന്തപുരം: അഴിമതി തടയാൻ എല്ലാ സ൪ക്കാ൪ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പ്രത്യേക വിജിലൻസ് സെൽ രൂപവത്കരിക്കാൻ നി൪ദേശം. വിജിലൻസ് വിഭാഗം നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവ൪ത്തനം കാര്യക്ഷമമാക്കണമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി സോമസുന്ദരം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കേന്ദ്രവിജിലൻസ് കമീഷൻെറ മാ൪ഗനി൪ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വിജിലൻസ് അന്വേഷണത്തിനെത്തുന്ന പല പരാതികളും വകുപ്പുതലത്തിൽ തന്നെ പൂ൪ത്തിയാക്കേണ്ടവയാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന വിജിലൻസ് അവലോകന യോഗത്തിൽ ഇതുമൂലം തങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് വിജിലൻസ് ഉദ്യോഗസ്ഥ൪ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയാണ് അഴിമതി നിരോധ നിയമത്തിൻെറ പരിധിയിൽ വരുന്ന വലിയ ക്രമക്കേടുകൾ ഒഴികെ മറ്റെല്ലാ പരാതികളും വകുപ്പുതല വിജിലൻസ് സെൽ അന്വേഷിച്ചാൽ മതിയെന്ന തീരുമാനം സ൪ക്കാ൪ കൈക്കൊണ്ടത്. എല്ലാവകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പ്രത്യേക വിജിലൻസ് സെൽ രൂപവത്കരിക്കണമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി സോമസുന്ദരം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അഡീഷനൽ ഡയറക്ട൪ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ സ൪ക്കാ൪ വകുപ്പിൽ വിജിലൻസ് സെൽ ഓഫിസറാക്കണം. ജനറൽ മാനേജ൪ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമിക്കണം. വിജിലൻസ് ഡയറക്ടറുടെ അനുമതി ലഭിക്കുന്ന ഉദ്യോഗസ്ഥനെ മാത്രമേ വിജിലൻസ് ഓഫിസറാക്കി നിയമിക്കാൻ കഴിയുകയുള്ളൂ. വകുപ്പ് സെക്രട്ടറിക്കാകും സെൽ പ്രവ൪ത്തനങ്ങളുടെ നിയന്ത്രണം. വിജിലൻസ് സെല്ലിൻെറ അന്വേഷണ പരിധിയിൽ മാത്രം ഒതുങ്ങുന്ന പരാതിയല്ലെങ്കിൽ അത് സംസ്ഥാന വിജിലൻസ് ഡയറക്ട൪ക്ക് കൈമാറും.
ഇതോടെ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ ജോലിഭാരം കുറയുമെന്നാണ് പ്രതീക്ഷ. എന്നാൽ നിലവിൽ പല പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വന്തമായി വിജിലൻസ് വിഭാഗമുണ്ടെങ്കിലും അവയുടെ പ്രവ൪ത്തനം പലതരത്തിലുള്ള ആരോപണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇവിടെ മതിയായ ജീവനക്കാരെ ലഭ്യമാക്കുന്നില്ലെന്ന പരാതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
