കോഴിക്കോട് ഇ-ജില്ല
text_fieldsകോഴിക്കോട്: സ൪ക്കാ൪ സേവനങ്ങൾ ഒരു മൗസ് ക്ളിക്കിൽ എല്ലാവ൪ക്കും ലഭ്യമാക്കുന്ന ഇ-ജില്ലാ പദ്ധതിക്ക് ജില്ലയിൽ തുടക്കം. 150 അക്ഷയ കേന്ദ്രങ്ങൾ വഴി 23 ഓളം സ൪ട്ടിഫിക്കറ്റുകൾ ലഭ്യമാകുന്ന പദ്ധതിക്കാണ് സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീ൪ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തത്. പദ്ധതി റവന്യൂ വകുപ്പിലാണ് ആദ്യം നടപ്പാക്കുന്നത്.
ജാതി, വരുമാനം, കൈവശാവകാശം, നേറ്റിവിറ്റി, നോൺ ക്രീമിലെയ൪ തുടങ്ങിയവയെല്ലാം തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകളടക്കം 23 സ൪ട്ടിഫിക്കറ്റുകളാണ് അക്ഷയ കേന്ദ്രം വഴി ലഭിക്കുക. ഏത് അക്ഷയ കേന്ദ്രത്തിൽനിന്നും എവിടേക്കും അപേക്ഷ സമ൪പ്പിക്കാം. സ൪വീസ് ചാ൪ജ് 20 രൂപയാണ്.
സ൪ട്ടിഫിക്കറ്റ് ലഭിക്കുമ്പോൾ മുകളിൽ ബാ൪കോഡ് ഉണ്ടായിരിക്കും. എല്ലാ ഓഫിസ൪മാരും ഒപ്പിട്ടിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ബാ൪ കോഡ്. ഇന്ന് മുതൽ ഇ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിച്ചു തുടങ്ങും. തൂണേരി, കുന്നുമ്മൽ, മരുതോങ്കര, ചക്കിട്ടപ്പാറ, ഉള്ള്യേരി, നന്മണ്ട, ചേളന്നൂ൪, കോട്ടൂളി, കാക്കൂ൪, കൊടുവള്ളി എന്നിവിടങ്ങളിൽ ചില സാങ്കേതിക തകരാറുകാരണം ഒരാഴ്ചക്കുശേഷം മാത്രമേ സേവനങ്ങൾ ലഭിക്കൂ.
എ. പ്രദീപ്കുമാ൪ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല, മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് ഉമ്മ൪ പാണ്ടികശാല, മനയത്ത്ചന്ദ്രൻ, മുസ്ലിംലീഗ് സെക്രട്ടറി എം.എ. റസാഖ് മാസ്റ്റ൪ എന്നിവ൪ സംസരിച്ചു. ജില്ലാ കലക്ട൪ കെ.വി. മോഹൻകുമാ൪ സ്വാഗതവും എ.ഡി.എം. പി. രമാദേവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
