100 കോടിയുടെ ഫ്ളാറ്റ് തട്ടിപ്പ്: എം.ഡിയും ചെയര്‍മാനും പിടിയില്‍
text_fieldsകൊച്ചി: ഫ്ളാറ്റുകളും വില്ലകളും വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് 100 കോടിയിൽപരം രൂപ തട്ടിയ പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയും വൈറ്റില അലയൻസ് ഹാബിറ്റാറ്റ് ആൻഡ് റിയൽ എസ്റ്റേറ്റിൻെറ എം.ഡിയുമായ ജിറ്റോ ജോസഫ്, ചെയ൪മാൻ കെ.എ. ജോസഫ് എന്നിവ൪ പിടിയിൽ. കൊച്ചി സിറ്റി പൊലീസ് കമീഷണ൪ കെ.ജെ. ജയിംസിൻെറ നേതൃത്വത്തിൽ കൊച്ചിയിലെ ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം കേന്ദ്രീകരിച്ച് അഞ്ചോളം ഫ്ളാറ്റ് സമുച്ചയങ്ങളുടെ പേരിലായിരുന്നു ജിറ്റോ ആദ്യതട്ടിപ്പ് നടത്തിയത്. കാക്കനാടുള്ള അലയൻസ് റ്റെട്രോസ്, അലയൻസ് സ്മാ൪ട്ട് ടവ൪, കളമശേരിയിലുള്ള അലയൻസ് വേൾഡ്,വൈപ്പിനിലുള്ള അലയൻസ് കരിക്കാശേരി, പള്ളിക്കരയിലുള്ള ഗ്രീൻ മൗണ്ട് തുടങ്ങിയ ഫ്ളാറ്റ് സമുച്ചയങ്ങളിലേക്കാണ് പണം സ്വരൂപിച്ചത്. കാലാവധി കഴിഞ്ഞിട്ടും നി൪മാണം പൂ൪ത്തിയാക്കിയിട്ടില്ല. എന്നാൽ,എല്ലാ നിലകളിലെയും ഏകദേശം മുഴുവൻ പണവും കൈപ്പറ്റിയിട്ടുണ്ട്. കൂടുതലും വിദേശ മലയാളികളെയാണ് കെണിയിൽ വീഴ്ത്തിയിരിക്കുന്നത്.
ജിറ്റോയുടെയും കുടുംബത്തിൻെറയും മുൻകൂ൪ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഓ൪ത്തഡോക്സ് സഭാ വിശ്വാസികളെയും കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാ൪ ഐറേനിയോസിനെയും പള്ളി സ്കൂൾ, അനാഥമന്ദിരം, പാ൪പ്പിട പദ്ധതി എന്നിവയുടെ പേരിലും ഇവ൪ വഞ്ചിച്ചതായി പരാതിയുണ്ട്. പല കരാറുകാ൪ക്കും പണം കൊടുക്കാതെ വണ്ടിച്ചെക് നൽകുകയായിരുന്നു. സ്വരൂപിച്ച പണം മറ്റ് റിയൽ എസ്റ്റേറ്റ് കച്ചവടത്തിനും ആഡംബര ജീവിതത്തിനും സിനിമ രംഗത്തും ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിനാമി പേരിലും തുക നിക്ഷേപിച്ചിട്ടുണ്ട്.
ഖത്തറിൽ സഹോദരിയുടെയും ജിറ്റോയുടെയും പാ൪ട്ട്ണ൪ഷിപ് ബിസിനസിലേക്കും പണം വക മാറ്റിയിട്ടുണ്ട്. ഇതിനിടെ ആറു കോടിയിൽപരം രൂപ മുടക്കി ഭാര്യ ബിജി ജിറ്റോയുടെ പേരിൽ പുതിയ ഒരു കമ്പനി നെടുമ്പാശേരി കേന്ദ്രീകരിച്ച് ആരംഭിച്ചതായി അറിയുന്നു. കമീഷണറുടെ നേതൃത്വത്തിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപവത്കരിച്ചിരുന്നു. പരാതികൾ സ്വീകരിക്കാൻ തൃക്കാക്കര അസി.കമീഷണ൪ ബിജോ അലക്സാണ്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
