ആഭ്യന്തരമന്ത്രാലയം പെതുജനങ്ങളെ ആദരിച്ചു
text_fieldsമനാമ: വിവിധ സംഭവങ്ങളിൽ പോലീസ് സേനയെ സഹായിച്ച പൊതുജനങ്ങളെ ആഭ്യന്തര മന്ത്രാലയം ആദരിച്ചു. എല്ലാ വ൪ഷവും മാ൪ച്ച് 18ന് മന്ത്രാലയം ഈ രീതിയിലുള്ള പരിപാടി സംഘടിപ്പിക്കാറുണ്ട്. പൊതുജനങ്ങളെ ക്രമസമാധാനപാലനസംവിധാനത്തിൽ സഹായികളാക്കി മാറ്റാനും ഈ രംഗത്ത് അവരെ പ്രചോദിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിൽ പുരസ്കാരം സമ൪പ്പിച്ച ആഭ്യന്തരമന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽഖലീഫ പ്രസ്താവിച്ചു. പോലീസ് സേനയെ ഉപയോഗിച്ച് രാജ്യനിവാസികളെ അടിച്ചൊതുക്കുന്ന രീതി ബഹ്റൈൻെറ നയമല്ല. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവുമാണ് അവരിലൂടെ ഭരണകൂടം ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളുമായി നല്ലൊരു ബന്ധം പോലീസുണ്ടാക്കിയെടുത്തിട്ടുണ്ട്. അതേ സമയം, രാജ്യത്തെ അസ്ഥിരപ്പെടുത്താനും അരാജകത്വം വിതക്കാനുമുള്ള ചില തൽപരകക്ഷികളുടെ കുൽസിതശ്രമങ്ങളെ നിയപാലക൪ക്ക് കണ്ടില്ലെന്ന് നടിക്കാനും സാധിക്കുകയില്ല. വിവിധ സംഭവങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസിനെ സഹായിച്ച രാജ്യനിവാസികളെയും പൗരന്മാരെയും അദ്ദേഹം ആദരിച്ചു. അവരോടുള്ള ഭരണകൂടത്തിൻെറ സ്നേഹവും സന്തോഷവും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
