വാഹനാപകടം : നഷ്ടപരിഹാരം നല്‍കാനാവാതെ മുസ്തഫയുടെ മോചനം നീളുന്നു
text_fieldsദമ്മാം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത കമ്പനി വാഹനം ഓടിക്കുന്നതിനിടയിൽ അപകടത്തിൽ പെട്ട യുവാവ് നഷ്ടപരിഹാരം നൽകാൻ വഴികാണാതെ എട്ടുമാസമായി തടവറയിൽ കഴിയുന്നു. കോഴി'ക്കാട് കോടമ്പുഴ സ്വദേശി മാണക്കഞ്ചേരി അബൂബക്കറിൻെറ മകൻ മുഹമ്മദ് മുസ്തഫ (30)യാണ് ദമ്മാം ജയിലിൽ കഴിയുന്നത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കാൻ നി൪ബന്ധിച്ച കമ്പനിയും ഇപ്പോൾ ഈ യുവാവിനെ കൈയൊഴിഞ്ഞിരിക്കുകയാണ്.
തുഖ്ബയിലെ സ്വകാര്യകമ്പനിയിൽ ഡ്രൈവറായിരുന്നു മുസ്തഫ. കഴിഞ്ഞ ജൂണിൽ അബൂഹൈദരിയ്യ റോഡിൽ ഓടിച്ചിരുന്ന ഡയാന വണ്ടി സ്വദേശി പൗരൻെറ കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേൽക്കാതെ മുസ്തഫ രക്ഷപ്പെട്ടെങ്കിലും സൗദി പൗരന് ഗുരുതരമായി പരിക്കേറ്റു. ദിവസങ്ങൾ നീണ്ട ചികിത്സക്കു ശേഷം അയാൾ ആശുപത്രി വിട്ടു. എന്നാൽ മുസ്തഫയുടെ വാഹനത്തിനു ഇൻഷൂറൻസ് പരിരക്ഷയില്ലാത്തത് കൊണ്ടും ട്രാഫിക് കേസുമായി കമ്പനി അധികൃത൪ സഹകരിക്കാത്തതു കൊണ്ടും അപകടത്തിൻെറ മുഴുവൻ കുറ്റവും മുസ്തഫയുടെ പേരിൽ ചുമത്തിയാണ് കേസ് കോടതിയിലെത്തിയത്. കേസ് പരിഗണിച്ച കോടതി 1,20,000 റിയാൽ സൗദി പൗരന് നഷ്ടപരിഹാരം നൽകാൻ വിധിച്ചു. എന്നാൽ മുസ്തഫയുടെ നിസ്സഹായാവസ്ഥയും കുടുംബപശ്ചാത്തലവും സാമൂഹികപ്രവ൪ത്തക൪ കോടതിയെ ബോധ്യപെടുത്തിയതോടെ നഷ്ടപരിഹാരത്തുക 40,000 റിയാലായി കുറച്ചിട്ടുണ്ട്. എന്നാൽ ഈ തുക പോലും കണ്ടെത്താനാവാതെ ഒമ്പത് മാസത്തോളമായി തടവിൽ കഴിയുകയാണ് മുസ്തഫ. മറ്റു നിയമപ്രശ്നങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് തുക കെട്ടിവെക്കാനായാൽ മുസ്തഫക്ക് മോചനം സാധ്യ മാകും . സാമൂഹികപ്രവ൪ത്തകരടക്കം പലരും സ്പോൺസറുമായി സംസാരിച്ചെങ്കിലും അനുകൂലമായ ഒരു നിലപാടും കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല .
നാല് വ൪ഷം മുമ്പാണ് ഡ്രൈവ൪ വിസയിൽ മുസ്തഫ സൗദിയിലെത്തിയത്. ഇവിടെയെത്തി എട്ടു മാസം കഴിഞ്ഞപ്പോൾ തന്നെ അസുഖ ബാധിതനായി മടങ്ങിയതാണ്. പിന്നീട് ചികിത്സ കഴിഞ്ഞെത്തിയിട്ട് ഇപ്പോൾ മൂന്നു വ൪ഷം പിന്നിടുന്നു. നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അപകടം സംഭവിക്കുന്നതും ജയിലിലാകുന്നതും. നാട്ടിൽ ഭാര്യയും രണ്ടു ആൺകുട്ടികളുമാണ് മുസ്തഫക്ക്. കുടുംബത്തിൻെറ ഏക ആശ്രയംതടവിലായതോടെ നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുകയാണ ഈ നി൪ധന കുടുംബം. മുസതഫയുടെ ദയനീയാവസ്ഥയറിഞ്ഞു കെ.എം.സി.സി കുന്ദമംഗലം -ബേപ്പൂ൪മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സഹായിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്. ഉദാരമതികളുടെ സഹായങ്ങൾ 0509549277, 0548823080, 0556213242 എന്നീ നമ്പറുകളുമായി ബന്ധപ്പെട്ടു എത്തിക്കണമെന്ന് ഭാരവാഹികൾ അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
