ദോഹ: മ്യൂസിക് ലോഞ്ച് സംഘടിപ്പിക്കുന്ന ‘ഐമാഖ് 2013’ (ഇന്ത്യൻ മൂവി അവാ൪ഡ്സ് ഇൻ ഖത്ത൪) മെഗാഷോ മേയ് പത്തിന് വൈകിട്ട് ഏഴ് മണിക്ക് പഴയ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറും. കഴിഞ്ഞവ൪ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രപ്രതിഭകളെ ആദരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗീതവും നൃത്തവും ഹാസ്യവും കോ൪ത്തിണക്കിയുള്ള പരിപാടിയിൽ മോഹൻലാൽ അടക്കമുള്ള താരങ്ങളും ഗായകരും ന൪ത്തകരും പങ്കെടുക്കുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
മലയാള സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് മോഹൻലാലിന് ചടങ്ങിൽ നടനവിസ്മയ അവാ൪ഡ് സമ്മാനിക്കും. മോഹൻലാലിന് പുറമെ ചലച്ചിത്ര താരങ്ങളായ സലിംകുമാ൪, ഫഹദ് ഫാസിൽ, നിവിൻ പോളി, റീമ കല്ലിങ്കൽ, ബിജു മേനോൻ, മനോജ് കെ. ജയൻ, പ്രതാപ് പോത്തൻ, ഇഷ തൽവാ൪, രമ്യ നമ്പീശൻ, ശേഖ൪ മേനോൻ, ടി.ജി രവി, സംവിധായകരായ ലാൽ ജോസ്, അൻവ൪ റഷീദ്, ആഷിഖ് അബു, തിരക്കഥാകൃത്ത് അഞ്ജലി മേനോൻ, ഗായകൻ വിജയ് യേശുദാസ്, സംഗീതസംവിധായകൻ ബിജിബാൽ എന്നിവ൪ക്കാണ് അവാ൪ഡ് നൽകുന്നത്.
താരങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ശിവമണി, രാജേഷ് വൈദ്യ, സ്റ്റീഫൻ ദേവസി എന്നിവ൪ ചേ൪ന്നൊരുക്കുന്ന ഫ്യൂഷൻ സംഗീതം, താണ്ഡവം ഡാൻസ് സംഘത്തിൻെറ നൃത്തം എന്നിവയാണ് മറ്റ് പരിപാടികൾ. രഞ്ജിനി ഹരിദാസ്, ശ്രീനാഥ് ബസി, കിഷോ൪ വൈദ്യ എന്നിവരാണ് അവതാരക൪. മിഡ്ടൗൺ മാൾ ആണ് പരിപാടിയുടെ മുഖ്യ പ്രായോജക൪.
ഹൊറൈസൺ മാന൪ ഹോട്ടലിൽ നടന്ന വാ൪ത്താസമ്മേളനത്തിൽ മ്യൂസിക് ലോഞ്ച് എം.ഡി സന്തോഷ് കുരുവിള, പ്രോഗ്രാം ഡിസൈന൪ എം.വി മുസ്തഫ, ഹൊറൈസൺ ഹോട്ടൽ മാനേജിങ് പാ൪ട്ണ൪ തോമസ് പുളിമൂട്ടിൽ, മിഡ്ടൗൺ മാൾ എം.ഡി നബീൽ, ഷാനിബ് ശംസുദ്ദീൻ (സിറ്റി എക്സ്ചേഞ്ച്) എന്നിവ൪ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2013 10:12 AM GMT Updated On
date_range 2013-03-18T15:42:39+05:30‘ഐമാഖ് ’ മെഗാഷോ മേയ് 10ന്
text_fieldsNext Story