ദേശീയപാതയില്‍ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ ജീവിതം
text_fieldsകായംകുളം: അപകട കെണിയാകുന്ന ദേശീയപാതയിൽ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ ജീവിതം. കരീലകുളങ്ങര കളീക്കത്തറ ശ്രീശങ്കറിൽ ജിജിമോൻ (32), ഓച്ചിറ തെക്ക് കൊച്ചുമുറി ചാത്തവന വടക്കതിൽ സുരേഷ് (38) എന്നിവരുടെ വിയോഗമാണ് കുടുംബങ്ങൾക്ക് തീരാനഷ്ടമായത്. രാമപുരം ഷേത്രത്തിന് സമീപം വച്ച് ബോലോറ വാൻ ഇവ൪ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. മാ൪ബിൾ പണിക്കാരായിരുന്ന ഇരുവ൪ക്കും ഏവൂ൪ ക്ഷേത്രത്തിന് സമീപമായിരുന്നു ജോലി. സമയം വൈകിയതിനാൽ സുഹൃത്തിൻെറ ബൈക്കും വാങ്ങിയാണ് ഇവ൪ വീട്ടിലേക്ക് യാത്ര തിരിച്ചത്. ഈ സമയം അമിത വേഗതയിൽ എത്തിയ വാൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് നിയന്ത്രണം തെറ്റിയ വാൻ ഇടിച്ച് കരുവറ്റംകുഴി കളീക്കൽതറയിൽ അജീഷിനും പരിക്കേറ്റിരുന്നു.
പ്രയാ൪ ആ൪.വി.എസ്.എം സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാ൪ഥിയായ സുരേഷിൻെറ മകൻ നിധിഷ് അഛൻ മരിച്ച ദുഖവും പേറിയാണ് പരീക്ഷാഹാളിലേക്ക് പോയത്. പരീക്ഷാഹാളിൽ നിന്നും മകൻ എത്തിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ജെസിയാണ് സുരേഷിൻെറ ഭാര്യ. മകൾ: മായാമോഹിനി. ജിജിമോൻ ഗൾഫിൽ പോയെങ്കിലും പ്രയോജനമില്ലാതിരുന്നതിനാൽ തിരികെ പോകുകയായിരുന്നു.തുട൪ന്നാണ് സുഹൃത്തായ സുരേഷിനൊപ്പം മാ൪ബിൾ പണിക്ക് കൂടുന്നത്. കുറെ ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ജിജിമോൻ വീണ്ടും പണിക്കെത്തുന്നത്. കുടുംബങ്ങളുടെ ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ഇരുവരും യാത്രയായത്. ജിജിയുടെ വിയോഗം വിശ്വസിക്കാനാകാത വിതുമ്പുന്ന ഭാര്യ നീതുവിനെ ആശ്വസിപ്പിക്കാനാതെ ബന്ധുക്കളും പ്രയാസപ്പെടുകയാണ്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി മേട്ടുതറ, അംഗം അഡ്വ. കെ.പി. ശ്രീകുമാ൪ എന്നിവ൪ വീടുകളിലെത്തി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
