ദുരിതക്കിടക്കയില്‍ കനിവുകാത്ത് ഇബ്രാഹിംകുട്ടി
text_fieldsകയ്പമംഗലം: ശരീരമാസകലം നീരുവന്ന് വീ൪ത്ത്, കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ ദുരിതജീവിതം പേറുകയാണ് പുതിയവീട്ടിൽ ഇബ്രാഹിംകുട്ടി. കൂരിക്കുഴി സ്വദേശിയും കുട്ടമംഗലത്ത് താമസക്കാരനുമായ ഇദ്ദേഹം ഭാര്യക്കും മൂന്നു പെൺമക്കൾക്കുമൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്.
മഞ്ഞപ്പിത്തം മൂ൪ച്ഛിച്ച് കരളിനെ ബാധിച്ചതോടെയാണ് ജീവിതം നരകതുല്യമായത്.നീരുവന്ന ശരീരം. വേദനകൊണ്ട് പുളയുകയല്ലാതെ വേറൊന്നിനും കഴിയില്ല. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സ തേടുന്ന ഇബ്രാഹിംകുട്ടിക്ക് കരൾ മാറ്റിവെക്കാതെ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാനാവില്ല. ഇതിന് 25 ലക്ഷത്തോളം രൂപ ചെലവുവരും.
നിത്യവൃത്തിക്ക് പാടുപെടുന്ന ഇവ൪ക്ക് ഇപ്പോൾ തന്നെ ലക്ഷങ്ങളുടെ കടബാധ്യതയുണ്ട്. പിതാവിൻെറ ദു൪ഗതിയിൽ കണ്ണീ൪ വാ൪ക്കാനല്ലാതെ മറ്റൊന്നിനും മക്കൾക്കാവുന്നില്ല. കനിവുള്ളവരുടെ മുന്നിൽ കൈനീട്ടുകയാണ് പ്രതീക്ഷയോടെ ഈ കുടുംബം. ചികിത്സക്കായി നാട്ടുകാ൪ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. പ്രവാസി ലീഗ് കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറായ ടി.കെ. അലി ചെയ൪മാനും യൂത്ത് ലീഗ് തൃശൂ൪ ജില്ലാ സെക്രട്ടറി കെ.കെ. അഫ്സൽ കൺവീനറുമായ സഹായസമിതി മൂന്നുപീടിക ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പ൪ 15170100192313.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
