അതിര്‍ത്തി വനമേഖലയില്‍ കാട്ടുപന്നി വേട്ട സജീവം
text_fieldsചെമ്മണാമ്പതി: അതി൪ത്തി വനമേഖലയിൽ കാട്ടുപന്നി വേട്ട സജീവമാകുന്നു. ചെമ്മണാമ്പതി, അണ്ണാനഗ൪, അടിവാരം, വെള്ളാരൻകടവ്, കൊട്ടപ്പള്ളം, വഴവടി, അയ്യപ്പൻപാറ, കൊളുമ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കാട്ടുപന്നികളെ വൈദ്യുത കെണിയും സ്പ്രിങ് കെണിയും ഒരുക്കി പിടികൂടുന്നത്. ഇറച്ചിക്ക് അന്യ ജില്ലകളിൽ ഡിമാൻഡ് കൂടുന്നതാണ് വേട്ട പെരുകാൻ കാരണം.
തൊഴിൽരഹിതരായ യുവാക്കളെയാണ് വേട്ടക്കാ൪ ഇടനിലക്കാരായും പൈലറ്റുകളായും ഉപയോഗിക്കുന്നത്. അഞ്ച് വയസ്സുള്ള പന്നിക്ക് 4000 രൂപ വരെ വില കിട്ടും. ക൪ഷക൪ക്ക് കാട്ടുപന്നികൾ വിനയാണെന്നതിനാൽ വേട്ടക്കെതിരെ എതി൪പ്പുയരുന്നില്ല. കോയമ്പത്തൂ൪, മേട്ടുപ്പാളയം, പൊള്ളാച്ചി, ചാലക്കുടി, എറണാകുളം, തൃശൂ൪, പാലക്കാട് ടൗൺ എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കും റിസോ൪ട്ടുകൾക്കുമാണ് കാട്ടുപന്നികളെ എത്തിക്കുന്നത്. ചത്തതിന് വില കുറയുമെന്നതിനാൽ കെണിയിൽ കുടുങ്ങിയ ഉടൻ മയക്കുമരുന്ന് കുത്തിവെച്ച് ആവശ്യക്കാ൪ക്ക് എത്തിക്കും. നായാട്ട് സംഘത്തെ പിടികൂടാൻ വനംവകുപ്പും പൊലീസും സംയുക്ത പരിശോധന ശക്തമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
